കോട്ടയം: ശശി തരൂര്‍ എം.പിയെ പണ്ട് ‘ദല്‍ഹി നായര്‍’ എന്ന് വിളിച്ചത് തെറ്റായിപ്പോയെന്നും പരാമര്‍ശം തിരുത്തുന്നതിന് വേണ്ടിയാണ് തരൂരിനെ മന്നം ജയന്തി ആഘോഷത്തിനായി പെരുന്നയിലേക്ക് ക്ഷണിച്ചതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തരൂര്‍ ഡല്‍ഹി നായരല്ല കേരള പുത്രനാണെന്നും വിശ്വ പൗരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 146ാമത് മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത തരൂരിനോട് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നുവെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ഒരുപാട് മഹത് വ്യക്തികള്‍ സംസാരിച്ച വേദിയില്‍ സംസാരിച്ച വേദിയില്‍ സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ പ്രതികരിച്ചു. മന്നം ജീവിതത്തില്‍ ചെയ്തത് ഇപ്പോളും സ്വാധീനിക്കുന്ന കാര്യങ്ങളാണ്. നായര്‍ സമുദായം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. ഒരു കാലത്ത് നായര്‍ കുടുംബങ്ങള്‍ ദാരിദ്ര്യത്തില്‍ ആയിരുന്നപ്പോള്‍ സ്കൂള്‍ ഫീസ് അടക്കാന്‍ പൈസ ഇല്ലാതെ രണ്ട് വര്‍ഷം മന്നത്തു പത്മനാഭന് വീട്ടില്‍ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്ന് തരൂര്‍ പറഞ്ഞു.
മാനവ സേവ മാധവ സേവ എന്നതായിരുന്നു മന്നത്തിന്റെ മുദ്രാവാക്യം. അയിത്തത്തിനെതിരെ പോരാടിയ നേതാവായിരുന്ന അദ്ദേഹം കുടുംബ ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തുവെന്നും തരൂര്‍ അനുസ്മരിച്ചു. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ടെന്ന് ശശി തരൂര്‍. അദ്ദേഹം അത് പറഞ്ഞത് 80 വര്‍ഷം മുന്‍പാണ്. എന്നാല്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ അത് ഞാന്‍ അനുഭവിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: