കൊല്ലം: കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിയെ കൊല്ലം ചടയമംഗലത്ത് പൊലീസ് പിടികൂടി. പേരേടം സ്വദേശി മണി (50) ആണ് മൃഗങ്ങളെ കൊടും ക്രൂരതയ്ക്കിരയാക്കിയത്. വെള്ളൂപ്പാറയില് വ്യക്തി നടത്തുന്ന ഫാമില്‍ അതിക്രമിച്ചുകയറി ക്രൂരതകാട്ടുകയായിരുന്നു. രാത്രിയില്‍ പാത്രങ്ങള്‍ വീഴുന്ന ശബ്ദംകേട്ടുണര്‍ന്ന അതിഥിത്തൊഴിലാളികളാണ് അതിക്രമം കണ്ടത്. പിന്നീട് സി.സി.ടി.വി. കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമാകുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി മണി പൊലീസിനോട് സമ്മതിച്ചു. ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: