ന്യൂദല്‍ഹി: അടുത്ത 50-100 വര്‍ഷം കഴിയുമ്പോല്‍ അടുത്ത തലമുറയില്‍പ്പെട്ട മുസ്ലിം ജനത ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് അറിയുമെന്നും അവിടെയാണ് രാമക്ഷേത്രം ഉയര്‍ന്നതെന്ന് അറിയുമെന്നും ഓള് ഇന്ത്യ ഇമാം അസോസിയേഷന് ചെയര്മാന് മൗലാന സാജിദ് റാഷിദി. ഒരു മുസ്ലിം ജഡ്ജിയോ മുസ്ലിം ഭരണാധികാരിയോ അധികാരത്തില്‍ എത്തിയാല്‍ രാമക്ഷേത്രം തകര്‍ത്ത് അവിടെ ബാബറി മസ്ജിദ് പണിയില്ലേ എന്ന് ചോദിച്ച മൗലാന സാജിത് റാഷിദി തീര്‍ച്ചയായും അത് നിര്‍മ്മിക്കുമെന്ന് ഉത്തരം നല്‍കുകയും ചെയ്തു.
ഒരു മാധ്യമത്തോട് സംസാരിക്കുമ്പോഴായിരുന്നു ശനിയാഴ്ച അദ്ദേഹം ഈ വിവാദപരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ ഭരണഘടന ലംഘിച്ചാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ അടിസ്ഥാന ശില പ്രധാനമന്ത്രി പാകിയതെന്നും അദ്ദേഹം പറഞ്ഞു.
2019 നവമ്പറിലായിരുന്നു സുപ്രീംകോടതി അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ ട്രസ്റ്റിന് അനുമതി നല്‍കിയത്. പകരമായി സുന്നി വഖഫ് ബോര്‍ഡിന് പുതിയ പള്ളിനിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: