ന്യൂദല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും 2000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈനക്കാര്‍ കയ്യേറിയെന്ന് ആരോപിച്ച് വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിച്ച് രാഹുല്‍ഗാന്ധി. തവാങ്ങില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ തല്ലിയോടിച്ചതായി ഇന്ത്യന്‍ സേന ഔദ്യോഗികമായി വെളിപ്പെടുത്തിയ ശേഷമാണ് രാഹുല്‍ഗാന്ധിയുടെ ഈ വിമര്‍ശനം. ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുല്‍ഗാന്ധി ഈ വിമര്‍ശനം ഉന്നയിച്ചത്.
“അതിര്‍ത്തിയില്‍ എന്താണ് നടന്നതെന്ന് പറയണം. കാരണം അത് ചൈനയ്ക്ക് കൃത്യമായ സന്ദേശം നല്‍കും. ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തു. എന്നാല്‍ കയ്യേറ്റം നടന്നില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഞാന്‍ ഒരു വീട്ടില്‍ കയറി. അപ്പോള്‍ നിങ്ങള്‍ പറയുന്നു ഞാന്‍ അവിടെ വന്നിട്ടില്ലെന്ന്. എന്ത് സന്ദേശമാണ് അത് നല്‍കുക?”- രാഹുല്‍ ഗാന്ധി പറഞ്ഞു.
തുടര്‍ച്ചയായി രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സേനയെ അപമാനിക്കുകയാണ്. ഒരിഞ്ചുപോലും ചൈനീസ് പട്ടാളക്കാര്‍ക്ക് വിട്ടുകൊടുത്തില്ലെന്നും കയ്യേറ്റത്തിന് വന്നവരെ തല്ലിയോടിച്ചെന്നും സേനവൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സേനയുടെ ഈ വിശദീകരണങ്ങള്‍ തന്നെ ചോദ്യം ചെയ്യുകയാണ്.നേരത്തെ ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ പട്ടാളക്കാരെ തല്ലിയെന്ന് രാഹുല്‍ ആരോപിച്ചതും ഇന്ത്യന്‍ സേനയ്ക്ക് അപമാനമായിരുന്നു.
കുറച്ച് കാലമായി ചൈനക്കാരുടെ അജണ്ട ഏറ്റെടുത്ത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും 66 കുട്ടികള്‍ ഇന്ത്യന്‍ കമ്പനികള്‍ നല്കിയ ചുമയുടെ മരുന്ന് കഴിച്ച് മരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിന് മുന്‍പാണ് ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനികളുടെ വിശ്വാസ്യത കളയാനുള്ള പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. ഇത് ചൈനയ്ക്ക് വേണ്ടിയുള്ള വിടുപണിയാണെന്ന് ആരോപണമുണ്ട്. കാരണം കോവിഡിന് മുന്നില്‍ മികച്ച വാക്സിനുകള്‍ നിര്‍മ്മിച്ച് ഇന്ത്യ ലോകമാകെ പേരെടുത്തപ്പോള്‍ കോവിഡ് ബാധ മൂലം നട്ടം തിരിയുകയാണ് ചൈന ഇപ്പോള്‍. ലോകത്തിന്റെ മുഴുവന്‍ മരുന്ന് ഫാക്ടറിയായി മാറാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ഇന്ത്യയെ താറടിക്കാനാണ് ചൈനയുടെ ശ്രമം. ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനികളെ വിമര്‍ശിക്കുന്നതിലൂടെ ചൈനയുടെ അജണ്ടയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് നടപ്പാക്കുന്നത്. അതുപോലെ ഇപ്പോള്‍ ഇന്ത്യയുടെ അതിര്‍ത്തി ചൈന കയ്യേറിയെന്നും ഇന്ത്യന്‍ പട്ടാളക്കാരെ ചൈനക്കാര്‍ തല്ലിയെുന്നുമുള്ള കുപ്രചരണത്തിലൂടെ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സേനയുടെ മനോവീര്യം കെടുത്താനും ജനങ്ങള്‍ക്ക് മുന്പില് ഇന്ത്യയുടെ സേന ഒന്നുമല്ലെന്നുമുള്ള പ്രതീതി ഉണ്ടാക്കാന്‍ രാഹുലും ശ്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: