മുംബൈ : ശിവസേനാ നേതാവ് ആദിത്യ താക്കറേയേയോ അദ്ദേഹത്തിന്റെ പിതാവ് ഉദ്ദവ് താക്കറെയോ ഷിന്‍ഡേ സര്‍ക്കാര്‍ ഭയപ്പെടുന്നില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു 32 കാരനെ ഭയക്കുന്നുവെന്നും അതിനാല്‍ തന്നെ ലക്ഷ്യമിടുന്നുവെന്നും ആദിത്യയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദിത്യയെയോ പിതാവ് ഉദ്ധവ് താക്കറെയോ ബിജെപിയോ ഷിന്‍ഡേ സര്‍ക്കാരോ ഭയപ്പെടുന്നില്ല. അദ്ദേഹത്തിന്റെ മൂക്കിന് താഴെ നിന്നാണ് ഞങ്ങള്‍ 50 എംഎല്‍എമാരെ കൊണ്ടുപോയത്. മുംബൈ കത്തിക്കുമെന്നാണ് അവര്‍ പറഞ്ഞത്. ഒരു തീപ്പെട്ടി കത്തിച്ചില്ലെന്നും മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫട്നാവിസ് പറഞ്ഞു.
ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മുഴുവന്‍ സെഷനിലും ഉദ്ധവ് താക്കറെയെ ഫഡ്നാവിസ് വിമര്‍ശിച്ചു. ‘ജനാധിപത്യം അപകടത്തിലാണെന്ന് പറയുന്നവര്‍ 46 മിനിറ്റ് മാത്രമേ നിയമസഭയില്‍ ഉണ്ടായിരുന്നുള്ളൂ’വെന്നായിരുന്നു ഉപമുഖ്യമന്ത്രിയുടെ വിമര്‍ശനം.
സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജരായിരുന്ന ദിഷ സലിയന്‍ മരിച്ച സംഭവത്തില്‍ ആദിത്യ താക്കറേയ്ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ആദിത്യ താക്കറെയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബിജെപി നേതാക്കളുടെ ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങള്‍ ശക്തമായതോടെ കേസില്‍ പുനരന്വേഷണം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നുണ പരിശോധന നടത്തണമെന്ന ബിജെപിയുടെ ആവശ്യം തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും ആദിത്യതാക്കറെ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: