ബെംഗളൂരു: രാജ്യത്തെ ക്ഷീര കര്‍ഷകരെയും സഹകരണ തൊഴിലാളികളെയും വഞ്ചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാണ്ഡ്യ ജില്ലയില്‍ 260 കോടി രൂപ ചെലവില്‍ നിര്‍മിച്ച മെഗാ ക്ഷീരോത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമുലും നന്ദിനിയും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമതലത്തിലും പ്രാഥമിക ക്ഷീരോത്പാദന കേന്ദ്രങ്ങള്‍ ഉണ്ടാകും. കര്‍ണാടക മില്‍ക്ക് ഫെഡറേഷന് (കെഎംഎഫ്) അമുലില്‍ നിന്ന് എല്ലാ സാങ്കേതിക പിന്തുണയും സഹകരണവും ലഭിക്കുമെന്നും കര്‍ണാടകയും ഗുജറാത്തും ഈ ദിശയില്‍ നീങ്ങിയാല്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും അത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ കര്‍ഷകര്‍ സഹകരണ മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കൃഷി മന്ത്രാലയത്തില്‍ നിന്ന് ഇത് ആരെങ്കിലും വേര്പെടുത്തിയിരുന്നെങ്കില് ഇന്ന് കര്‍ഷകരുടെ ഗതി മറ്റൊന്നാകുമായിരുന്നു. ഈ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നിറവേറ്റിയെന്നും ഷാ വിശദീകരിച്ചു.
സഹകരണ മേഖലയിലും ക്ഷീരമേഖലയിലും കര്‍ണാടക മുന്‍പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ആദിചുഞ്ചനഗിരി മഠം മേധാവി നിര്‍മലാനന്ദനാഥ സ്വാമി, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, സംസ്ഥാന സഹകരണ മന്ത്രി എസ്.ടി. സോമശേഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: