തിരുവനന്തപുരം: ശിവഗിരിയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച എഴുപതുകോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. ശിവഗിരി തീര്‍ഥാടന നവതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടന കൊണ്ട് ശക്തരാകണം എന്ന ഗുരു വചനം ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇന്നും കേരളം നേരിടുന്ന സാമൂഹ്യ ജീര്‍ണതകളില്‍ നിന്ന് പുറത്തു കടത്താന്‍ ഗുരുദര്ശനങ്ങളിലൂടെ സാധിക്കുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന് പറഞ്ഞു. കേവലം വോട്ട് ബാങ്കിനായി ഗുരുദേവനെ ഉപയോഗിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ പൂര്‍ണമായും വഞ്ചിച്ചു. മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന് പഠിപ്പിച്ച ഗുരുവിന്റെ നാട് മത രാഷ്ട്രവാദികളുടെ ചോരക്കളിക്ക് വേദിയാകുന്നുവെന്നും മന്ത്രി പറഞ്ഞു.
കഞ്ചാവടക്കം ഇതര ലഹരി വസ്തുക്കളുടെ ഉപയോഗത്തിലുള്ള വര്‍ധനയും പരിശോധിക്കപ്പെടേണ്ടതാണെന്നും വി.മുരളീധരന് പറഞ്ഞു. സമൂഹത്തെ നാശത്തിന്റെ പടുകുഴിയിലേക്ക് നയിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ നാരായണഗുരുദേവന്‍ ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ചോദ്യം ചെയ്യുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പൂര്‍ണമായ തോതില്‍ ശിവഗിരി തീര്‍ഥാടനത്തിന് തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: