പത്തനംതിട്ട:കടുത്ത ഈശ്വരഭക്തയും അയ്യപ്പഭക്തയും ആയ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ശബരിമലയില്‍ ശരണം വിളിച്ചതിനെ വിവാദമാക്കി ഒരു വിഭാഗം. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ ശരണം വിളിച്ചുവെന്നാണ് ഒരു വിഭാഗം ആക്ഷേപിക്കുന്നത്.
ഈശ്വരവിശ്വാസിയായ ദിവ്യ എസ് അയ്യര്‍ ശബരിമലയില്‍ എത്തിയതോടെ ശബരിമലയുടെ ചുമതലകള്‍ പലതും പത്തനം തിട്ട ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ദിവ്യയ്‌ക്ക് നിര്‍വ്വഹിക്കേണ്ടി വന്നിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ദിവ്യയാണ്. എന്നാല്‍ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ദിവ്യ ശബരിമലയില്‍ പോകാറില്ലെങ്കിലും പമ്പ ഗണപതി കോവില്‍വരെ പോകാറുണ്ട്. ശബരിമല ശാസ്താവിന്റെ ദാസികൂടിയായ ദിവ്യ പമ്പാ ഗണപതി കോവില്‍ വരെ പോകാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാറുമില്ല.
ഇക്കഴിഞ്ഞ ദിവസം തിരുവാഭരണ ഘോഷയാത്രയ്‌ക്ക് പമ്പയില്‍ സ്വീകരണം കൊടുത്തപ്പോള്‍ പത്തനംതിട്ട ജില്ലാ കളക്ടറായ ദിവ്യയെ കൂടി ക്ഷണിച്ചിരുന്നു. സന്തോഷത്തോടെ ആ പരിപാടിയില്‍ ദിവ്യ പങ്കെടുത്തു. അവിടെ വെച്ച് ദിവ്യ ശരണം വിളിച്ചു എന്നതാണ് ആക്ഷേപമായി ഒരു പ്രത്യേക വിഭാഗം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കുട്ടിയെയും എടുത്ത് ദിവ്യ ഉറക്കെ ശരണം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം വൈറലായി പ്രചരിപ്പിക്കുകയാണ്. ദിവ്യ തന്നെ അയപ്പനാമങ്ങള്‍ ഉറക്കെ വിളിച്ചുപറയുന്നത് കേള്‍ക്കാം. ഇതാണ് ഒരു വിഭാഗത്തെ പ്രകോപിതരാക്കിയിരിക്കുന്നത്.
ഒരു വ്യക്തിക്ക് അയാള്‍ ഏത് പദവിയിലിരുന്നാലും സ്വന്തം മതത്തിലെ വിശ്വാസങ്ങള്‍ പുലര്‍ത്താനുള്ള അവകാശങ്ങള്‍ ഉണ്ടെന്നിരിക്കെ, ദിവ്യ എസ് അയ്യര്‍ക്കെതിരായ ട്രോളുകളും ആരോപണങ്ങളും അവരെയും ശബരിമലയെയും താറടിച്ചുകാണിക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. മന്ത്രി അബ്ദുള്‍ റഹ്മാന്‍ ഹജ്ജിന് പോയിട്ടുണ്ട്. കെ.കരുണാകരന്‍ ഗുരുവായൂരമ്പലത്തില്‍ പതിവായി പോകുന്നതും റോഷി അഗസ്റ്റിന്‍ കുരിശെടുത്ത് നടന്ന് മലയാറ്റൂര്‍ മലകയറാന്‍ പോകുന്നതിലും പരിഭവമില്ലാത്തവര്‍ ദിവ്യ എസ് നായരുടെ ശരണംവിളിയെ മാത്രം പ്രശ്നമാക്കുന്നത് ദുഷ്ടലാക്കോടെയാണെന്ന് വിമര്‍ശിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: