തൃശൂര്‍: വലിയ കമ്പനികളുടെ പേരില്‍ വ്യാജ വെബ്സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമായി പോലീസ്. ആമസോണ്‍, ഫ്ളിപ്പ് കാര്‍ട്ട് തുടങ്ങിയ വലിയ കമ്പനികളുടെ പേരിലാണ് തട്ടിപ്പ്. പണം നഷ്ടപ്പെട്ട നിരവധി പരാതികള്‍ സൈബര്‍ പോലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്.
പാര്‍ട് ടൈം ജോലി, വീട്ടിലിരുന്ന് വരുമാനം, മൊബൈല്‍ഫോണും ഇന്റര്‍നെറ്റും മാത്രമുണ്ടെങ്കില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാം തുടങ്ങി വ്യാജ സന്ദേശങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഇന്‍സ്റ്റഗ്രാമിലും തട്ടിപ്പുകാര്‍ പോസ്റ്റ് ചെയ്യും. വ്യാജ വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കാന്‍ ലിങ്കും ഇതിനോടൊപ്പം ഉണ്ടാകും. ലിങ്ക് ക്ലിക്ക് ചെയ്യുന്ന സമയം രജിസ്ട്രേഷന് ചെയ്യാന്‍ ആവശ്യപ്പെടുന്നു. കൂടാതെ വാട്സ് ആപ്പ് അല്ലെങ്കില്‍ ടെലിഗ്രാം ഗ്രൂപ്പിലേക്ക് നിങ്ങളെ ചേര്‍ക്കുകയും ചെയ്യും.
ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത്, ഇതില്‍ 200 രൂപ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. 200 രൂപ നിക്ഷേപിക്കുമ്പോള്‍ നമുക്ക് 500 രൂപ പ്രതിഫലം ലഭിക്കും. നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഇത് പിന്‍വലിക്കാം. 200 രൂപ മുടക്കിയപ്പോള്‍ 500 രൂപ ലഭിച്ച നമ്മുടെ സന്തോഷം കള്ളന്മാര്ക്ക് എളുപ്പത്തില്‍ വായിച്ചെടുക്കാം. തുടര്‍ന്ന് നമുക്ക് ടാസ്കുകള് നല്കുന്നു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ രണ്ടുലക്ഷം പ്രതിഫലം ലഭിച്ചതായി ആപ്ലിക്കേഷനില്‍ തെളിയും. പിന്നേയും നിക്ഷേപിക്കാന്‍ പറയും. ഓരോ തവണ നിക്ഷേപിക്കുമ്പോഴും ഇരട്ടിയോളം പ്രതിഫലം ലഭിച്ചതായി ആപ്പില്‍ രേഖപ്പെടുത്തും. ഇവിടെയാണ് തട്ടിപ്പ്. ഈ തുക പി ന്‍വലിക്കാന്‍ കഴിയുകയില്ല. കടം വാങ്ങിയും നമ്മള് പണം നിക്ഷേപിക്കും. പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുവേണ്ട ടാക്സ് തുകയും അടക്കാന്‍ പറയും. അപ്പോള്‍ അതും നഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: