രഞ്ജിത് ജി കാഞ്ഞിരത്തില്‍
വേണു കുന്നപ്പിള്ളി നിര്‍മിച്ചു വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന മാളികപ്പുറം എന്ന സിനിമ തീയറ്ററുകളില്‍ എത്തുന്നു. കേരളീയരുടെ മാത്രമല്ല തെക്കേ ഇന്ത്യക്കാരുടെ മുഴുവന്‍ ഭക്തിയും വികാരവുമാണ് ശബരിമലയും ശ്രീ അയ്യപ്പന്. ശബരിമലയിലെ മറ്റൊരു പ്രധാന പ്രതിഷ്ഠയും വിശ്വാസവുമാണ് മാളികപ്പുറത്തമ്മ. ശബരിമലക്ക് പോകാന്‍ വ്രതമെടുത്ത് മാലയിട്ടുകഴിഞ്ഞാല്‍ പിന്നെ വനിതകളായ ഭക്തരെ മാളികപ്പുറങ്ങള്‍ എന്നും പുരുഷ ഭക്തരെ സ്വാമി എന്നുമാണ് വിളിക്കുന്നത്. ഭക്തന് തന്നെ ദൈവത്തിനു തുല്യനാകുന്ന മറ്റൊരു സങ്കല്പം ഇല്ലതന്നെ. ആ വാക്ക്… ‘മാളികപ്പുറം’ എന്നതാണ് ഈ സിനിമയുടെ പേര്. അതില്‍ നിന്ന് തന്നെ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം ഏതാണ്ട് പിടികിട്ടും .
കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റുകാര്‍ അവിശ്വാസികളാണ്. ശബരിമലയില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായി പോലീസ് സഹായത്തോടെ യുവതികളെ പ്രവേശിപ്പിക്കാന്‍ കേരളാമുഖ്യമന്ത്രി പിണറായി വിജയന് ശ്രമിച്ചതിനെ കേരളാ ജനത ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പ്പിച്ചതാണ്. കേരളം അന്ന് വരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ജനകീയ ഹൈന്ദവ പ്രക്ഷോഭമായിരുന്നു ശബരിമല സമരം. ആര്‍ത്തവ വിരാമത്തിനു ശേഷം മതി തങ്ങള്‍ക്ക് ശബരിമലയിലേക്കുള്ള പ്രവേശനം എന്ന് പറഞ്ഞു കൊണ്ട് ഈ സമരത്തിന് മുന്നില്‍ നിന്നതു കേരളത്തിലെ ഹൈന്ദവ വനിതകളാണ്. കേരളാ ഔരംഗസേബ് പിണറായി വിജയന് നടത്തിയ ഹിന്ദു വേട്ടയെ പ്രതിരോധിക്കാന്‍ മലയാളിമഹിളകള് രാഷ്ട്രീയത്തിന് അതീതമായി തെരുവിലിറങ്ങി. ഇന്നേവരെ ഒരു മുദ്രാവാക്യം വിളിക്കുകയോ കൊടി പിടിക്കുകയോ ജാഥ നടത്തുകയോ ചെയ്യാത്തവരായിരുന്നു അവരില്‍ സിംഹഭാഗവും. ആരും അധ്വാനം ചെയ്യാതെ തന്നെ തികച്ചും ഗാന്ധിയന്‍ രീതിയില്‍ ഈശ്വര നാമം ഉരുവിട്ടുകൊണ്ട് പ്രാര്‍ത്ഥനാ ഗീതങ്ങള്‍ പാടി ഭക്ത ജനങ്ങള്‍ തെരുവുകളില്‍ നിറഞ്ഞു. അവരില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഉണ്ടായിരുന്നു.
എന്നിട്ടും കേരളത്തിലെ അവിശ്വാസി സര്‍ക്കാര്‍ ഈ സഹന സമരത്തിനെ ഉരുക്കു മുഷ്ടി ഉപയോഗിച്ചാണ് നേരിട്ടത്. പോലീസ് അതിക്രമങ്ങളില്‍ ധാരാളം പേര്‍ക്ക് പരിക്ക് പറ്റി. പന്തളത്ത് രാമചന്ദ്രന് ഉണ്ണിത്താനെ പോലെയുള്ള ബലിദാനികളും ഉണ്ടായി.രാഷ്ട്രീയ പക്ഷപാതിത്വമില്ലാത്ത സന്യാസി സമൂഹവും സമരരംഗത്തിറങ്ങി.
ശബരിമല സമരം ദൃശ്യമാധ്യമ രംഗത്തും വളരെ വലിയ ചില മാറ്റങ്ങള്‍ ഉണ്ടാക്കി. എന്നും ഹിന്ദു വിരുദ്ധമായിരുന്നു മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍. അവയിലെ മാധ്യമപ്രവര്‍ത്തകരും ഒന്നുകില്‍ ഇസ്ലാമിക രാഷ്ട്രീയം പിന്‍പറ്റുന്നവരോ അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ് അനുഭാവികളോ ആണ്. അവരുടെ ഇടയിലേക്കാണ് ഹൈന്ദവ മുഖമുള്ള ജനം ടിവി ലോഞ്ച് ചെയ്യപ്പെട്ടത്. ശബരിമലസമരത്തില്‍ ഏറ്റവും ശക്തവും വ്യക്തവുമായ നിലപാടെടുത്തത് ജനം ടിവിയാണ്. ശബരിമലയിലെ പോലീസ് അതിക്രമങ്ങളും യുവതികളെ പ്രവേശിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ നടത്തിയ വൃത്തികെട്ട നടപടികളും സത്യസന്ധമായി റിപ്പോര്‍ട് ചെയ്തത് ജനം ടിവി മാത്രമാണ്. അക്ഷരാര്‍ത്ഥത്തില്‍ കേരളം മുഴുവന്‍ ജനം ടിവി മാത്രം കാണുന്ന സാഹചര്യവുമുണ്ടായി. റേറ്റിങ്ങില്‍ ഇതാദ്യമായി ജനം ടിവി രണ്ടാമതെത്തി.
അങ്ങിനെ കേരളത്തിലെ ഹിന്ദു സമൂഹം ശബരിമലക്ക് കാവല്‍ നില്ക്കുക തന്നെ ആയിരുന്നു. ഒടുവില്‍ പോലീസുകാരുടെ സഹായത്തോടെ അവിശ്വാസികളായ രണ്ടു സ്ത്രീകളെ ശബരിമലയിലേക്ക് ഒളിച്ചു കടത്തുകയായിരുന്നു കേരളാ സര്‍ക്കാര്‍. കേരളാ ഔരംഗസേബ് പിണറായി വിജയന് നടത്തിയ ഹിന്ദു വേട്ടയുടെ നീറുന്ന ഓര്‍മ്മകളാണ് ശബരിമല സമരം. കേരളത്തിലെ ഭക്ത ജനങ്ങള്‍ ഒരൊറ്റ മനസ്സായി പോരാട്ടത്തിനിറങ്ങിയ മറ്റൊരു സംഭവം ചരിത്രത്തിലില്ല. അത്യന്തം ആവേശോജ്വലമായ ആ ഓര്‍മ്മകള്‍ക്കിടയിലാണ് ഈ ശബരിമല തീര്‍ത്ഥാടന കാലത്ത് മാളികപ്പുറം എന്ന സിനിമ റിലീസ് ആകുന്നത്.
പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് ശബരിമലകയറി അയ്യപ്പ സ്വാമിയെ ദര്‍ശിച്ചു അനുഗ്രഹം നേടുവാനുള്ള ഒരു കൊച്ചുപെണ്‍കുട്ടിയുടെ യാത്രയാണ് കഥ എന്ന് ട്രെയിലറില്‍ നിന്നും മനസിലാക്കാം. വിവിധ ഭാഷകളില്‍ റീലീസ് ചെയ്യുന്ന ഈ സിനിമ ഭക്ത ജനങളുടെ വിശ്വാസത്തിനു അനുസൃതമായി സഞ്ചരിക്കുന്ന ഒന്നാണ്. ഭാരതീയ സാംസ്കാരിക പശ്ചാത്തലമുള്ള തെന്നിന്ത്യന്‍ സിനിമകള്‍ ഒന്നിനുപിറകെ ഒന്നായി തീയറ്ററുകളില്‍ വന്‍ വിജയം നേടുമ്പോള്‍ മാളികപ്പുറവും മറ്റൊരു ആര്‍ആര്‍ആറോ കാന്താരയോ ആവുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: