ന്യൂദല്‍ഹി: രാജ്യത്ത് പുതിയ കൊവിഡ് വകഭേദത്തിന്റെ സാനിധ്യത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് സ്വീകരിച്ചത്. ഇന്ത്യയില്‍ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 220.07 കോടി വാക്സിന് ഡോസുകളാണ് നല്‍കിയത്. ഇതില്‍ 95.12 കോടി രണ്ടാം ഡോസും 22.38 കോടി മുന്‍കരുതല്‍ ഡോസുമാണ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,529 ഡോസുകള്‍ നല്കി. ഇന്ത്യയിലെ സജീവ കൊവിഡ് കേസുകളുടെ എണ്ണം നിലവില്‍ 3,468 ആണ്. ഇത് മൊത്തം കേസുകളുടെ 0.01% ആണ്. ദേശീയ രോഗമുക്തി നിരക്ക് നിലവില്‍ 98.8% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 141 പേര് രോഗമുക്തരായി. രാജ്യത്ത് ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 4,41,43,483 ആയി വര്‍ദ്ധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 188 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 0.14% ആണ്. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 0.18% ആണ്. ഇതുവരെ നടത്തിയ മൊത്തം പരിശോധനകള്‍ 91.01 കോടി ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,34,995 പരിശോധനകളും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: