പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് തീവ്രവാദത്തിന് ഫണ്ട് നല്കിയ കേസില്‍ എന്‍ഐഎ കേരളത്തിലുടനീളം വ്യാപകമായി റെയ്ഡ് നടത്തി. ഏതാനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരീക്ഷണപ്പട്ടികയില്‍ ഉണ്ടെന്ന് എന്‍ഐഎ പറയുന്നു. ബുധനാഴ്ച അതിരാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. അര്‍ധസൈനിക വിഭാഗത്തിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്.
വിവിധ രീതികളില്‍ അല്‍ ഖ്വെയ്ദ അടക്കമുള്ള വിവിധ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ബന്ധം സ്ഥാപിക്കുന്നതായി ഈയിടെ എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങല്‍ ഒരു രഹസ്യ വിഭാഗം തന്നെ പ്രവര്‍ത്തിപ്പിച്ചുവരുന്നതായും എന്‍ഐഎ അവകാശപ്പെടുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പറഞ്ഞു.
നേരത്തെ നടത്തിയ ഒരു റെയ്ഡില്‍ ചില ഉപകരണങ്ങള്‍ എന്‍ഐഎ പിടിച്ചെടുത്തിരുന്നു. ആ ഉപകരണങ്ങള്‍ സ്കാന്‍ ചെയ്തതില്‍ നിന്നാണ് അല്‍ ഖ്വെയ്ദയുമായി എന്‍ഐഎ നേതാക്കള്‍ ബന്ധപ്പെടുന്നതായും ചില രഹസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും കണ്ടുപിടിച്ചത്.
നേരത്തെ ദേശീയ തലത്തില്‍ നടത്തിയ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് ശൃംഖലകള്‍ മുഴുവന്‍ എന്‍ഐഎ തിരിച്ചറിഞ്ഞിരുന്നു. അതോടൊപ്പം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: