കോയമ്പത്തൂര്‍: 2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള വിളംബരമെന്നോണം കോയമ്പത്തൂരില്‍ നടത്തിയ പൊതുയോഗത്തില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ചു. തമിഴ്നാട്ടില്‍ ഡിഎംകെ ഭരണത്തില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ മാത്രം തഴച്ചുവളരുകയാണ്. തമിഴ്നാട് ഒരിയ്ക്കലും സുരക്ഷിതമായ കൈകളിലല്ലെന്നും ജെ.പി. നദ്ദ പറഞ്ഞു.
ഡിഎംകെയ്ക്ക് രാജ്യത്തിന്റെ ക്ഷേമത്തില്‍ താല്പര്യമില്ല. തങ്ങളുടെ കുടുംബം അഭിവൃദ്ധിപ്പെടണം എന്ന് മാത്രമുള്ള താല്പര്യമേ അവര്‍ക്കുള്ളൂ. അതുകൊണ്ട് ഭരണം മാറണമെന്നും ജെ.പി. നദ്ദ പറഞ്ഞു.
തമിഴ്നാട്ടില്‍ ഡിഎംകെയെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞ് ബിജെപിയ്ക്ക് ഒരു അവസരം നല്‍കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഡിഎംകെ ഒരു പ്രാദേശിക പാര്‍ട്ടിയല്ല, ഒരു കുടുംബപാര്‍ട്ടിയാണ്. എങ്ങിനെ പണം തട്ടുക എന്നത് മാത്രമാണ് ലക്ഷ്യം. അവര്‍ നിങ്ങളെ സേവിക്കാനല്ല. അവര്‍ സ്വന്തം കുടുംബത്തെ വളര്‍ത്താനാണ് ശ്രമിക്കുന്നത്. – ജെ.പി. നദ്ദ അഭിപ്രായപ്പെട്ടു.
ഇന്ത്യ നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയുടെ സുരക്ഷിതമായ കൈകളിലാണെങ്കിലും തമിഴ്നാട് സുരക്ഷിത കരങ്ങളില്‍ അല്ലെന്നും ജെ.പി. നദ്ദ പറഞ്ഞു. ഡിഎംകെയുടെ ഡി എന്നാല്‍ കുടുംബവാഴ്ച, എം എന്നാല്‍ പണം പിടുങ്ങല്‍ ക എന്നാല്‍ അനധികൃത ഭരണം എന്നിങ്ങനെയാണ് അര്‍ത്ഥമെന്നും നദ്ദ പരിഹസിച്ചു.
ഡിഎംകെ നിങ്ങളെ സേവിക്കാനല്ല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബിജെപി നിങ്ങളെ സേവിക്കാനാണ്. ഡിഎംകെ ജനങ്ങളെ ഭിന്നിപ്പിക്കുമ്പോള്‍ ബിജെപി അവരെ ഒന്നിപ്പിക്കുകയാണ്. – ജെപി നദ്ദ പറഞ്ഞു.
കോണ്‍ഗ്രസ് കഴിഞ്ഞ 70 വര്‍ഷങ്ങളായി എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്? ബിജെപി അധികാരത്തില്‍ വന്ന ശേഷം പാവങ്ങളും സ്ത്രീകളും ശക്തരായി. മോദി സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതം മാറ്റിമറിച്ചു. – ജെ.പി. നദ്ദ പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യ കുതിക്കുകയാണ്. ഇന്ത്യ ഇപ്പോള്‍ സുരക്ഷിതമായ കൈകളിലാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാം. ഈ അമൃതകാലത്തില്‍(Amrit Kaal) നില്ക്കുന്ന ഇന്ത്യ അധികം വൈകാതെ കുതിച്ച് ലോകത്തിന്റെ തന്നെ നേതാവാകും. ലോക് സഭാ തെരഞ്ഞെടുപ്പായാലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പായാലും നിങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമായി മാറുമെന്ന് കരുതുന്നു. – ജെ.പി. നദ്ദ ആഹ്വാനം ചെയ്തു.
2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെ 39ല്‍ 38 സീറ്റുകളും സ്വന്തമാക്കി. എഐഎഡിഎംകെ-ബിജെപി സഖ്യത്തോടെയുള്ള എന്‍ഡിഎ ഒരു സീറ്റ് മാത്രം നേടി. കോയമ്പത്തൂരിലെ ഈ സമ്മേളനം ബിജെപിയുടെ മിഷന് തമിഴ്നാട് 2024ന്റെ (2024ലെ തമിഴ്നാട് ദൗത്യം) കൂടി ഉദ്ഘാടനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: