ര്‍ട്ട് കേരളത്തില്‍ വിവാദമായിരിക്കുകയാണ്. അതിനിടയിലാണ് ദല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. ഈ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും പരമാവധി ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍.
സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ചാണ്ടിയേയും എ.പി. അബ്ദുള്ളക്കുട്ടിയേയും കുറ്റവിമുക്തരാക്കി ക്ലീന്‍ചിറ്റ് നല്‍കിയതില്‍ മാധ്യമ പ്രവര്‍ത്തക,ര്‍ മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ തണുപ്പായതു കൊണ്ടാണോ വെയിലത്ത് നില്‍ക്കുന്നതെന്ന് അദ്ദേഹം ഇന്നും മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. പറയാനുള്ളപ്പോള്‍ വന്ന് പറയും, നിങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.
റിസോര്‍ട്ട് വിവാദത്തില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ചോദ്യം ഉന്നയിച്ചപ്പോഴും തണുപ്പ് എങ്ങനെയുണ്ടെന്ന് മറുചോദ്യം ചോദിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. റിസോര്‍ട്ട് വിവാദം സിപിഎമ്മിനുള്ളില്‍ ചേരിതിരിവ് ഉണ്ടാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പിണറായി ചോദ്യങ്ങളോട് മുഖം തിരിക്കുന്നത്.
അതേസമയം സോളാര്‍ കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയും. സിപിഎം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്റെ അവസാന കേസ് ആകണം ഇത്. പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സിബിഐക്ക് വിടാന്‍ ആവശ്യപ്പെടുന്നുണ്ട്. ആ കേസ് എന്താണ് സിബിഐക്ക് വിടാത്തതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: