തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസില്‍ ഇനി മുതല്‍ ഫോണ്‍ പേയിലൂടെ ടിക്കറ്റ് തുക നല്‍കാം. പുതിയ സംവിധാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 10.30 ന് ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും
ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാം. തുക നല്‍കിയതിന്റെ മെസേജ് കണ്ടക്ടറെ കാണിച്ചാല്‍ മതിയാവും. ചില്ലറ ഇല്ലാത്തതിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ക്ക് ഒരു പരിഹാരമാര്‍ഗം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: