കൊച്ചി : മലബാര്‍ കലാപം ആധാരമാക്കി രാമസിംഹന്(അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയ്ക്കെതിരെയുള്ള സെന്‍സര്‍ബോര്‍ഡ് നടപടി ഹൈക്കോടതി റദ്ദാക്കി. സിനിമ രണ്ടാമതും പുനഃപരിശോധനാ സമിതിക്കു വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എന്‍. നഗരേഷിന്റേതാണ് ഉത്തരവ്.
സിനിമ വീണ്ടും പുനഃപരിശോധനയ്ക്ക് വിടുന്നത് സിനിമാട്ടോഗ്രാഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായ നടപടിയാണ് ചെയര്‍മാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. രാമസിംഹന് നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
സിനിമ ആദ്യം പരിശോധിച്ച സെന്‍സര്‍ബോര്‍ഡ് ഏഴ് മാറ്റത്തോടെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാം എന്ന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തൃപ്തി വരാതെ ചെയര്മാന് സിനിമ വീണ്ടും പുതിയ പുനഃപരിശോധനാ സമിതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു. ഇതിനെയാണ് കോടതിയെ സമീപിച്ചത്. രണ്ടാമത് മറ്റൊരു സമിതിയുടെ പരിഗണനയ്ക്കു വിടാന്‍ ചെയര്മാന് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: