മൊറാദാബാദ്: രാഹുല്‍ഗാന്ധിയെ ഭഗവാന് ശ്രീരാമനോടും കോണ്‍ഗ്രസിനെ ഭാരതത്തോടും ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദിന്റെ മുഖസ്തുതി വീണ്ടും. ഉത്തര്പ്രദേശിലെത്തിയതോടെ ഭാരത് ജോഡോ യാത്രയെയും രാഹുല്‍ ഗാന്ധിയെയും വീണ്ടും ഹൈന്ദവപ്രതീകങ്ങളാക്കി അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയാകട്ടെ, ഹൈദരാബാദില്‍ ഇസ്ലാം അനുകൂലിയും കന്യാകുമാരിയിലും തമിഴ്നാട്ടിലെ മറ്റ് ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും ക്രിസ്ത്യന്‍ വിശ്വാസിയായും അരങ്ങ് തകര്‍ത്ത ശേഷമാണ് ഉത്തര്‍പ്രദേശില്‍ വന്നു കയറിയത്.
ഭാരത് ജോഡോ യാത്രയെ രാമായണത്തോടാണ് സല്മാന് ഖുര്‍ഷിദ് ഉപമിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സല്മാന് ഖുര്‍ഷിദിന്റെ ഈ മുഖസ്തുതികളത്രയും.
“രാഹുല്‍ അമാനുഷികനാണ്. ശൈത്യത്തില്‍ എല്ലാവരും തണുത്തുവിറച്ച് ജാക്കറ്റിടുമ്പോള് രാഹുല്‍ ടീ ഷര്‍ട്ട് മാത്രം ധരിച്ച് ഭാരത് ജോഡോ യാത്രയ്ക്കായി പുറത്ത് കൂടി നടക്കുകയാണ്. ഒരു യോഗിയെപ്പോലെ അദ്ദേഹം ലക്ഷ്യബോധത്തോടെ തന്റെ തപസ്യ അനുഷ്ഠിക്കുകയാണ്. “- സല്മാന് ഖുര്‍ഷിദ് പറഞ്ഞു.
രാഹുലിനെ ഭഗവാന് ശ്രീരാമനുമായി താരതമ്യം ചെയ്തതിനെ ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല വിമര്‍ശിച്ചു. മറ്റാരെയെങ്കിലും മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളുമായി താരതമ്യം ചെയ്യാന്‍ ഖുര്‍ഷിദിന് ധൈര്യമുണ്ടോയെന്നും ഷെഹ്സാദ് പൂനവാല ട്വിറ്ററില്‍ വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: