ഗുരുവായൂര്‍: ചെണ്ട വാദ്യവിദഗ്ധന്റെ മകള്‍ വിവാഹ ദിവസം ഗുരുവായൂരില്‍ താലികെട്ടിയ ശേഷം ഹാളിലേക്ക് പോകുമ്പോള്‍ ചെണ്ട കൊട്ടി. ഒപ്പം അച്ഛനും കൂടി. ഇതിനെല്ലാം സപ്പോര്‍ട്ടായി വരന് ഇലത്താളവും പിടിച്ചു. ഇതോടെ വധുവിന്റെയും വരന്റെയും കല്യാണമേളം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
ചെണ്ടമേളക്കാരനായ ചൊവ്വല്ലൂര്‍ പാലിയത്ത് ശ്രീകുമാറിന്റെയും രശ്മിയുടെയും മകള്‍ ശില്പയുടെ വിവാഹത്തിനാണ് നല്ലൊരു മേളക്കാരി കൂടിയായ രശ്മി ചെണ്ട കൊട്ടിയത്. ഗുരുവായൂരമ്പലത്തില്‍ താലികെട്ടിയ ശേഷം ഹാളിലേക്ക് പോകുമ്പോഴായിരുന്നു അവിചാരിതമായി ശില്പ ഒരു രസത്തിന് ചെണ്ട വാങ്ങി തോളിലിട്ട് കൊട്ടാരംഭിച്ചത്.
പടിഞ്ഞാറെ നടയിലെ ലോഡ്ജ് ഹാളിന് മുന്നില്‍ 25 പേരാണ് ശിങ്കാരി മേളം നടത്തിയത്. ചെറുപ്രായത്തിലെ ചെണ്ട അഭ്യസിച്ച ശില്പ നല്ലൊരു ചെണ്ട മേളക്കാരിയാണ്. വധൂവരന്മാരെ ഹാളിലേക്ക് ആനയിച്ചത് ശിങ്കാരി വാദ്യത്തോടെയായിരുന്നു. അന്നേരമാണ് ഒരാളുടെ ചെണ്ട വാങ്ങി ശില്പ കൊട്ടാനാരംഭിച്ചത്. സങ്കീര്‍ണ്ണമായ താളപ്പെരുക്കങ്ങള്‍ അനായാസം കൊട്ടി ശില്പ മുന്നേറിയപ്പോള്‍ കാഴ്ചക്കാര്‍ക്ക് കൗതുകം. വൈകാതെ ചെണ്ടമേള വിദഗ്ധനായ അച്ഛനും ശില്‍പയൊടൊപ്പം ചെണ്ടയുമായി കൂടി. ഒപ്പം ഇലത്താളം വായിക്കാന്‍ വരനും ചേര്‍ന്നു. ഇതോടെ രംഗം കൂടുതല്‍ കൗതുകകരമായി.
ഇപ്പോള്‍ ശില്പയുടെയും അച്ഛന്റെയും ചെണ്ടകൊട്ടും കണ്ണൂര്‍ സ്വദേശിയായ വരന് ദേവാനന്ദന്റെ ഇലത്താളവും ചേര്‍ന്നപ്പോള്‍ ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: