മുംബൈ : രാജ്യത്തെ കോവിഡ് ജാഗ്രത കര്ശ്ശനമാക്കിയിരിക്കേ ഭാരത് ബയോടെക് നിര്‍മിച്ച നേസല്‍ വാക്സിന്റെ വില നിശ്ചയിച്ചു. ഭാരത് ബയോടെക് ബിബിവി154 എന്ന വാക്സിന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിതരണത്തിന് അനുമതി നല്‍കിയത്.
മൂക്കിലൂടെ നല്കുന്ന ഈ വാക്സിന് 800 രൂപയാണ് അടിസ്ഥാന വില. ഇതിബനോടൊപ്പം ജിഎസ്ടി, ഹോസ്പിറ്റല്‍ ചാര്‍ജ് എന്നിവയും ഉള്‍പ്പെടും. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച കോവിഷീല്‍ഡ്, കൊവാക്സിന് എന്നീ വാക്സിനുകള്‍ കുത്തിവെക്കുകയാണെങ്കില് ബിബിവി 154 മൂക്കിലൂടെയാണ് നല്‍കുന്നത്. സൂചി ഉപയോഗിക്കാതെ തന്നെ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ സാധിക്കും.
അതേസമയം ലോകത്തിലെ കോവിഡ് കേസുകള്‍ ഉയരുകയും കോവിഡിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യത്ത് ഞായറാഴ്ച മോക്ഡ്രില്‍ സംഘടിപ്പിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി എല്ലാ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും മോക്ഡ്രില്ലുണ്ട്. കോവിഡ് സെന്ററുകളിലെ ഓക്സിജന്‍ പ്ലാന്റ്, ചികിത്സാ സൗകര്യങ്ങള്‍, നിരീക്ഷണ വാര്‍ഡുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഈ നടപടി. അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍ക്ക് ആയിരിക്കും മോക്ഡ്രില്ലിന്റെ നടത്തിപ്പ് ചുമതലയെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പുറത്തിറങ്ങിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പുതിയതായി 157 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബിഎഫ് 7 എന്ന പുതിയ ഉപവിഭാഗം വ്യാപിക്കുന്നതിനാല്‍ ഇവരെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം ആയിരിക്കും നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: