തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ നിയമോപദേശം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പിണറായി സര്‍ക്കാരിന്റെ ചാന്‍സിലര്‍ ബില്ല് സംബന്ധിച്ച് രാജ്ഭവന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനോടാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയിരിക്കുന്നത്.
സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നത് സംബന്ധിച്ചാണ് ബില്ലില്‍ പറയുന്നത്. സര്‍വ്വകലാശാലകളില്‍ യുജിസി ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ കര്‍ശ്ശന നടപടി സ്വീകരിച്ചതോടെയാണ് പിണറായി സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്ന്. എന്നാല്‍ ഗവര്‍ണര്‍ ഒപ്പുവെച്ചെങ്കില്‍ മാത്രമേ ബില്‍ പ്രാബല്യത്തില്‍ ആകൂ.
ഒക്ടോബറില്‍ രാജ്ഭവനിലെത്തിയ ബില്‍ വിശദമായി പഠിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ജനുവരി മൂന്നിന് സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം നിയമോപദേശവും പരിശോധിച്ചശേഷം തുടര്‍ നടപടി കൈക്കൊണ്ടേക്കും. രാജ്ഭവന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റേത് പ്രാരംഭഘട്ടത്തിലുള്ള നിയമോപദേശമാണ്. ശേഷം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായും വിഷയം ചര്‍ച്ച ചെയ്ത ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക.
ഉന്നത വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ സംസ്ഥാന നിയമസഭയ്‌ക്ക് മാത്രമായി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ല. ഗവര്‍ണര്‍ ബില്ലില്‍ തീരുമാനമെടുക്കാതെ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് വിടുകയാണെങ്കില്‍ അതില്‍ തീരുമാനമെടുക്കുന്നത് നീണ്ടുപോയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: