ഹിഗ്വിറ്റ എന്ന ചിത്രം പേരിന്റെ പേരില്‍ വിവാദമായ സിനിമയാണ്. കഥാകൃത്ത് മാധവനാണ് തന്റെ ചെറുകഥയുടെ പേര് തന്നോടു പോലും ചോദിക്കാതെ സിനിമയാക്കി എന്ന വിമര്‍ശനം ആദ്യം ഉന്നയിച്ചത്. എന്നാല്‍ സംവിധായകന് ഹേമന്ത് ജി നായര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ഹിഗ്വിറ്റ എന്ന പദം ആരുടെയും സ്വന്തമല്ലെന്നും അത് കൊളംബിയ ടീമിന്റെ നിര്‍ഭയനായ ഗോളിയുടെ പേര് മാത്രമാണെന്നും പറഞ്ഞതോടെ വിവാദം അടങ്ങി.
ഇപ്പോള്‍ ടീം സിനിമയുടെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടും ധ്യാന്‍ ശ്രീനിവാസനും നിറഞ്ഞാടുന്ന ടീസര്‍ വലിയ കയ്യടി നേടിയിരിക്കുകയാണ്.
ഇപ്പോള്‍ ചിത്രത്തിന്റെ സെന്‍സറിങ്ങ് പൂര്‍ത്തിയായി. യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ധ്യാന്‍ ശ്രീനിവാസന് ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് രാഷ്ട്രീയ നേതാവായും വേഷമുടുന്നു. കേരള രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ തുറന്നുകാണിക്കുന്നതായിരിക്കും ചിത്രമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: