തിരുവനന്തപുരം : ഇടത് മുന്നണി കണ്‍വീനറും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ഇപി. ജയരാജനെതിരെ അന്വേഷണത്തിന് സാധ്യത. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇ.പി. ജയരാജന് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ സിപിഎം നേതാവ് പി. ജയരാജന് രംഗത്ത് എത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉടലെടുക്കുകയായിരുന്നു. സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി. ജയരാജന് പാര്‍ട്ടിക്ക് രേഖാമൂലം നല്‍കിയേക്കും. നേതാക്കളുടെ വഴിവിട്ട പോക്കുതടയാന്‍ സിപിഎം തെറ്റുതിരുത്തല്‍രേഖയുമായി രംഗത്തുവന്നിരിക്കേയായിരുന്നു എന്നാണ് പി. ജയരാജന്റെ ആരോപിച്ചത്.
തുടര്‍ഭരണത്തെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ ജീര്‍ണതയും സംഘടനാപരമായി ഏറ്റെടുക്കേണ്ട അടിയന്തര കടമയും സംബന്ധിച്ച തെറ്റുതിരുത്തല്‍രേഖ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനകമ്മിറ്റി ചര്‍ച്ചചെയ്തിരുന്നു. ഇതില്‍ ഇപിക്കെതിരെ പി. ജയരാജന് രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ആദ്യം ഇ.പി.യായിരുന്നു ആയുര്‍വേദ റിസോര്‍ട്ടിന്റെ ഡയറക്ടര്‍, പിന്നീട് ഭാര്യയും മകനും ഡയറക്ടര്‍മാരായി. റിസോര്‍ട്ടിന്റെപേരില്‍ ഇ.പി. അനധികൃതമായി സ്വത്തുണ്ടാക്കിയെന്നും ഇതില്‍ പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നുമായിരുന്നു പി.ജയരാജന്റെ ആവശ്യം.
ആരോപണത്തില്‍ രേഖാമൂലം പരാതിനല്‍കിയാല്‍ അന്വേഷിക്കാമെന്നായിരുന്നു സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് കമ്മിറ്റിയില്‍ മറുപടി നല്‍കിയത്. ഇതനുസരിച്ചാണ് പി. ജയരാജന് പരാതി എഴുതി നല്‍കാനൊരുങ്ങുന്നത്. പരാതി രേഖാമൂലം ലഭിച്ചാല്‍ പാര്‍ട്ടിക്ക് അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടി വരും. ഇ.പി. ജയരാജന് കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ കേന്ദ്രനേതാക്കളുമായി കൂടിയാലോചിച്ചാവും തുടര്‍നടപടി. അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയും പിബിയും ചര്‍ച്ചചെയ്തശേഷമേ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സിസിക്ക് നടപടിയെടുക്കാനാവൂ. പരാതിയുടെ ഗൗരവം പിബി പരിശോധിച്ചശേഷം, തുടര്‍നടപടിക്ക് സെക്രട്ടേറിയറ്റിനു നിര്‍ദ്ദേശം നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: