Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മനുഷ്യന്റെ കൂടെ നടക്കുന്ന ദൈവം

മനുഷ്യരോടുകൂടെ നടക്കാന്‍വന്ന ദൈവം ഒന്നിച്ചുനടക്കാന്‍ നമ്മെയും ആഹ്വാനം ചെയ്യുന്നു. നാമെല്ലാവരും സഹയാത്രക്കാരാണ്. 'ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്' എന്ന് സ്‌കൂളുകളില്‍ നാം കുട്ടികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്നുണ്ടല്ലോ. ഭാരതീയര്‍ മാത്രമല്ല എല്ലാ മനുഷ്യരും നമ്മുടെ സഹോദരിസഹോദരന്മാരാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആര്‍ഷവാക്യവും നമുക്കനുസ്മരിക്കാം. ഫ്രാന്‍സിസ് പാപ്പപറയുന്നു. ഈ ഭൂമിയില്‍ സൃഷ്ടിക്കപ്പെടുന്ന എല്ലാ മനുഷ്യരും സഹോദരീസഹോദരന്മാരാണ് (ഫ്രത്തേല്ലി തൂത്തി). ഈ സാഹോദര്യവും പരസ്പരമുള്ള ശുശ്രൂഷയും നിര്‍വഹിക്കാന്‍ മനുഷ്യജന്മമെടുത്ത ദൈവപുത്രനിലൂടെ മനുഷ്യര്‍ക്കു രക്ഷ നല്‍കിയ ദൈവം നമ്മോടാവശ്യപ്പെടുന്നു. അപ്രകാരം മനുഷ്യസമൂഹത്തില്‍ ഐക്യവും കൂട്ടായ്‌മയും ഉണ്ടാകണം. ദൈവത്തിന്റെ മഹത്വം മനുഷ്യരിലൂടെയാണ് പ്രകാശിതമാകേണ്ടത്. ഈശോയുടെ ജനനത്തില്‍ മാലാഖമാര്‍ പാടി: 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം' (ലൂക്കാ 2:14).

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 25, 2022, 05:09 am IST
in Main Article

മാര്‍ ജോര്‍ജ് കര്‍ദിനാള്‍ ആലഞ്ചേരി

(മേജര്‍ ആര്‍ച്ച്ബിഷപ്പ്, സീറോമലബാര്‍ സഭ)

ബൈബിളിലെ ഉല്‍പത്തിപുസ്തകത്തില്‍ മൂന്നാം അധ്യായത്തില്‍ ഇങ്ങനെ ഒരു വാചകമുണ്ട്. ‘വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവു തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്ദം അവര്‍ കേട്ടു.’ ആദ്യപുരുഷന്റെയും സ്ത്രീയുടെയും വിവരണത്തിലാണ് ഇപ്രകാരം പറയുന്നത്. അവര്‍ ദൈവകല്‍പന ലംഘിച്ചിരുന്നതിനാല്‍ ദൈവത്തില്‍നിന്നകന്നു  മരങ്ങള്‍ക്കിടയിലൊളിച്ചു എന്നും പറയുന്നുണ്ട്. മനുഷ്യനോടു നേരിട്ടു ബന്ധപ്പെടാനാഗ്രഹിക്കുന്ന ദൈവത്തില്‍നിന്നു മാറിപ്പോകുന്ന മനുഷ്യനെ നയിക്കാന്‍ ദൈവം പ്രവാചകന്മാര്‍വഴി അവരോടു സംസാരിക്കുകയും അവരെ വഴിനടത്തുകയും ചെയ്യുന്നതായി ബൈബിളില്‍ നാം കാണുന്നു. എന്നാല്‍, പ്രവാചകവചനങ്ങളും ഭാഗികമായിമാത്രം സ്വീകരിക്കുന്ന ജനങ്ങളെയാണ് ബൈബിളിന്റെ ചരിത്രത്തില്‍ നമുക്കു കാണാന്‍ കഴിയുന്നത്. അതിനാല്‍, ‘ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്ന് നമ്മോടു സംസാരിച്ചിരിക്കുന്നു’ എന്ന് ഹെബ്രായലേഖനത്തില്‍ നാം വായിക്കുന്നു.  

മനുഷ്യരോടുകൂടെ നടക്കാനും അവരോടു സംസാരിക്കാനും കൂടെ വസിക്കാനുമുള്ള ദൈവത്തിന്റെ തീരുമാനമാണു ദൈവപുത്രന്റെ മനുഷ്യാവതാരത്തിലൂടെ സംഭവിച്ചത്. ‘വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു (യോഹ: 1:14). മനുഷ്യജീവിതത്തില്‍ ഉള്‍ച്ചേരാന്‍ ആഗ്രഹിക്കുന്ന ദൈവം തന്റെ പുത്രന്റെ മനുഷ്യപ്പിറവിയിലൂടെ അതു സാധ്യമാക്കി. ഇനിമുതല്‍ ദൈവം മനുഷ്യനോടുകൂടിയാണ്. ‘കന്യക ഗര്‍ഭംധരിച്ചു ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും’ (മത്താ 1:22). ഈ പ്രവചനമാണ് ഈശോയില്‍ നിറവേറിയത്. ഈശോ അത് അക്ഷരാര്‍ത്ഥത്തില്‍ നിര്‍വഹിച്ചു.

അവിടത്തെ ജീവിതം ഒരു യാത്രയായിരുന്നു; മനുഷ്യരോടുകൂടിയുള്ള യാത്ര. മുപ്പതുവര്‍ഷത്തെ അവിടത്തെ യാത്ര മാതാപിതാക്കളായ യൗസേപ്പിതാവിനോടും മറിയത്തോടും മറ്റ് ബന്ധുമിത്രാദികളോടും റബ്ബിമാരോടും ജറുസലേം ദൈവാലയത്തിലെ ശുശ്രൂഷകരോടും ചേര്‍ന്നായിരുന്നു. പരസ്യജീവിതത്തിനുമുന്‍പ് ഖുമ്‌റാന്‍ സമൂഹത്തില്‍ താപസജീവിതമനുഷ്ഠിച്ച് പഴയനിയമഗ്രന്ഥങ്ങളില്‍ അവഗാഹം നേടിയെന്നു ഒരു ഗവേഷണപഠനം സമര്‍ത്ഥിക്കുന്നു. പരസ്യജീവിതക്കാലം മുഴുവന്‍ ഈശോയെ സംബന്ധിച്ചിടത്തോളം മനുഷ്യരോടുകൂടെയുള്ള ഒരു നടപ്പായിരുന്നു. ജറുസലേം ദൈവാലയത്തിലും സിനഗോഗുകളിലും മലമുകളിലും കടല്‍ത്തീരത്തും ഭവനങ്ങളിലും വിരുന്നുകളിലും രോഗികളുടെ ഇടയിലും പാപികളോടും ചുങ്കക്കാരോടുമൊപ്പവുമൊക്കെ ഈശോ നടന്നു. ജനങ്ങളോട് ഒറ്റയ്‌ക്കും കൂട്ടങ്ങളിലും സംസാരിച്ചു. മനുഷ്യനെ സംബന്ധിച്ചിടത്തോളമുള്ള ദൈവത്തിന്റെ ഹിതം അവിടന്നു വെളിപ്പെടുത്തി. ദൈവകല്‍പനകളുടെ പൂര്‍ത്തീകരണം അവരെ പഠിപ്പിച്ചു. എല്ലാ കല്പനകളും സ്‌നേഹമെന്ന ഒരു കല്പനയില്‍ സംക്ഷിപ്തമായിരിക്കുന്നുവെന്നു പ്രബോധിപ്പിച്ചു.

സ്‌നേഹം പഠിപ്പിക്കുക മാത്രമല്ല ജീവിതത്തിലൂടെ ഈശോ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലായെന്നു സ്വന്തം ജീവിതബലിയിലൂടെ സാക്ഷ്യപ്പെടുത്തി. മനുഷ്യര്‍ക്കു സ്വമേധയാ സാധിക്കാതിരുന്ന സ്‌നേഹജീവിതം അവര്‍ക്കു സാധ്യമാക്കുവാനായി ഈശോ സ്വന്തം ജീവിതത്തെ സമര്‍പ്പിച്ചു. അവിടത്തെ ജീവിതത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മനുഷ്യനു തിന്മയില്‍നിന്നുള്ള വിമോചനവും നന്മചെയ്യാനുള്ള ശക്തിയും ലഭിച്ചു. ഈശോയുടെ തിരുപ്പിറവി മനുഷ്യരാശിയുടെ പ്രാരംഭാനുഭവമാണ്. ആ രക്ഷ അവിടത്തെ ജീവിതംമുഴുവനിലൂടെയും മനുഷ്യര്‍ക്കു സംലഭ്യമാകുന്നു. ദൈവവചനവും അവിടത്തെ ദൈവാത്മചൈതന്യം നല്‍കുന്ന കൂദാശകളും എല്ലാറ്റിനുമുപരി വിശുദ്ധ കുര്‍ബാനയാകുന്ന അര്‍പ്പണവും ഈ രക്ഷയുടെ ശക്തി മനുഷ്യനു നിരന്തരം നല്‍കിക്കൊണ്ടിരിക്കുന്നു.

മനുഷ്യരോടുകൂടെ നടക്കാന്‍വന്ന ദൈവം ഒന്നിച്ചുനടക്കാന്‍ നമ്മെയും ആഹ്വാനം ചെയ്യുന്നു. നാമെല്ലാവരും സഹയാത്രക്കാരാണ്. ‘ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്’ എന്ന് സ്‌കൂളുകളില്‍ നാം കുട്ടികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്നുണ്ടല്ലോ. ഭാരതീയര്‍ മാത്രമല്ല എല്ലാ മനുഷ്യരും നമ്മുടെ സഹോദരിസഹോദരന്മാരാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആര്‍ഷവാക്യവും നമുക്കനുസ്മരിക്കാം. ഫ്രാന്‍സിസ് പാപ്പപറയുന്നു. ഈ ഭൂമിയില്‍ സൃഷ്ടിക്കപ്പെടുന്ന എല്ലാ മനുഷ്യരും സഹോദരീസഹോദരന്മാരാണ് (ഫ്രത്തേല്ലി തൂത്തി). ഈ സാഹോദര്യവും പരസ്പരമുള്ള ശുശ്രൂഷയും നിര്‍വഹിക്കാന്‍ മനുഷ്യജന്മമെടുത്ത ദൈവപുത്രനിലൂടെ മനുഷ്യര്‍ക്കു രക്ഷ നല്‍കിയ ദൈവം നമ്മോടാവശ്യപ്പെടുന്നു. അപ്രകാരം മനുഷ്യസമൂഹത്തില്‍ ഐക്യവും കൂട്ടായ്‌മയും ഉണ്ടാകണം. ദൈവത്തിന്റെ മഹത്വം മനുഷ്യരിലൂടെയാണ് പ്രകാശിതമാകേണ്ടത്. ഈശോയുടെ ജനനത്തില്‍ മാലാഖമാര്‍ പാടി: ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം’ (ലൂക്കാ 2:14).

Tags: jesus christക്രിസ്തുമസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിതത്തിൽ കഷ്ടപ്പെടുന്നവരെ ഓർക്കണം അവർക്ക് പിന്തുണ നൽകണം : ക്രിസ്മസ് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

സുരേഷ് ഗോപിയുടെ ജയത്തെ പരിഹസിച്ച് യേശുക്രിസ്തുവിനെ വെച്ച് അസീസ് കുന്നപ്പള്ളിയുടെ ആക്ഷേപം; വൈദികർ കേസ് കൊടുക്കണമെന്ന് ആവശ്യം

Kerala

യേശുദേവന്റെ ത്യാഗ സ്മരണയില്‍ ദുഃഖവെള്ളി ആചരിച്ച് ക്രൈസ്തവര്‍

India

യേശുക്രിസ്തു ഇന്ത്യയിലായിരുന്നെങ്കില്‍ കുരിശിലേറ്റപ്പെടില്ലായിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ് മൻമോഹൻ വൈദ്യ

Entertainment

വിക്ടറി വെങ്കിടേഷിന്റെ 75ാം ചിത്രം ‘സൈന്ധവ്’; ക്ലൈമാക്‌സ് ഷൂട്ട് പൂര്‍ത്തിയായി; സിനിമ ക്രിസ്മസിന് തീയറ്ററിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.