മുംബൈ: ന്യൂദല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ് (എന്‍ഡിടിവി) പൂര്‍ണമായും അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലേക്ക്. ചാനലിന്റെ സ്ഥാപകരായ പ്രണോയി റോയിയും രാധിക റോയിയും കൈവശമുള്ള ഷെയറുകള്‍ അദാനിക്ക് വില്ക്കാന് തയാറായതോടെയാണ് ചാനല്‍ അദാനിയുടെ കൈയിലേക്ക് എത്തുന്നത്. ഇരുവരും ചേര്‍ന്ന് 27.26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന് കൈമാറുന്നത്. ഇതോടെ എന്‍ഡിടിവി ഷെയറുകളില്‍ അദാനിയുടെ വിഹിതം 64.71 ശതമാനമായി ഉയരും. അഞ്ചു ശതമാനം ഓഹരികള്‍ മാത്രമാവും പ്രണോയി റോയിയും രാധിക റോയിയും ഇനി കൈവശം വെയ്ക്കുക. അദാനി ഗ്രൂപ്പുമായി ഇരുവരും നടത്തിയ രഹസ്യ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഓഹരികള്‍ വിറ്റത്.
ഇരുവര്‍ക്കും ചേര്‍ന്ന് 32.26 ശതമാനം ഓഹരി വിഹിതമാണ് എന്‍ഡിടിവിയിലുള്ളത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക്ക് വഴിയാണ് എന്‍ഡിടിവി ഇടപാട്. നിലവില്‍ എന്‍ഡിടിവിയില്‍ 37.5 ശതമാനം ഓഹരി വിഹിതമാണ് അദാനി ഗ്രൂപ്പിനുള്ളത്. കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് എന്‍ഡിടിവിയുടെ 29.8 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഓപ്പണ്‍ ഓഫര്‍ മുന്നോട്ട് വെച്ച സമയം മുതല്‍ പ്രണോയി റോയിയും രാധിക റോയിയും അദാനി ഗ്രൂപ്പുമായി പരസ്യമാക്കാതെയുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അദാനി ഗ്രൂപ്പ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഓഹരി വില്‍പ്പനയെന്ന് ഇരുവരും വ്യക്തമാക്കി. വിശ്വാസ്യത, ആധികാരികത തുടങ്ങിയവയുടെ പര്യായമായ എന്‍ഡിടിവിയിലാണ് ഗൗതം അദാനി നിക്ഷേപിച്ചിരിക്കുന്നതെന്നും, ഈ മൂല്യങ്ങള്‍ അദ്ദേഹം കാത്തുസൂക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രണോയ് റോയിയും രാധിക റോയിയും പറഞ്ഞു. ഓപ്പണ്‍ ഓഫര്‍ സമയം മുതല്‍ അദാനിയുമായി നടത്തിയ ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്നും തങ്ങള്‍ മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളും തുറന്ന മനസ്സോടെ അദ്ദേഹം അംഗീകരിച്ചെന്നും അവര്‍ വ്യക്തമാക്കി.
ഓപ്പണ്‍ ഓഫര്‍ അവതരിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)അനുമതി നല്‍കിയതോടെയാണ് ചാനലിന്റെ നിയന്ത്രണം പൂര്‍ണമായും ഗൗതം അദാനിയുടെ കൈകളിലേക്ക് എത്തുന്നത്. എന്‍ഡിടിവി യുടെ 50 ശതമാനത്തില്‍ അധികം ഓഹരികള്‍ സ്വന്തമാക്കാന്‍ അദാനി നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: