Categories: World

പരീക്ഷാ ഹാളുകളില്‍ പൊതു അന്തസ് പാലിക്കേണ്ടതുണ്ട്; ലോകമെങ്ങും ചര്‍ച്ചയായി സൗദിയിലെ പര്‍ദ വിലക്ക്

പുരോഗമന ചിന്തയുള്ള സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. പരീക്ഷാ ഹാളുകളില്‍ പൊതു അന്തസ് പാലിക്കേണ്ടതുണ്ടെന്നും അതിനാല്‍, അബയ (തല മുതല്‍ കാല്‍പ്പാദം വരെ മൂടുന്ന കറുത്ത വസ്ത്രം) വിലക്കുകയാണെന്നുമാണ് സൗദി വിദ്യാഭ്യാസ മന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

Published by

റിയാദ്: സൗദി അറേബ്യയില്‍, പരീക്ഷാ ഹാളുകളില്‍ ശരീരം മൂടുന്ന പര്‍ദ്ദ വിലക്കിയ നടപടി ലോകമെങ്ങും ചര്‍ച്ചയായി. ഒരിക്കല്‍ കടുത്ത യാഥാസ്ഥിതികരായിരുന്ന സൗദി ഇത്തരം മതനിയമങ്ങള്‍ ഒന്നൊന്നായി ക്രമേണ ഉപേക്ഷിച്ചുവരികയാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് അനുവദിച്ചതും പര്‍ദ്ദ വിനോദസഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും നിര്‍ബന്ധമല്ലാതാക്കിയതും അടുത്ത കാലത്താണ്.

പുരോഗമന ചിന്തയുള്ള സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. പരീക്ഷാ ഹാളുകളില്‍ പൊതു അന്തസ് പാലിക്കേണ്ടതുണ്ടെന്നും അതിനാല്‍, അബയ (തല മുതല്‍ കാല്‍പ്പാദം വരെ മൂടുന്ന കറുത്ത വസ്ത്രം) വിലക്കുകയാണെന്നുമാണ് സൗദി വിദ്യാഭ്യാസ മന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

സൗദി അറേബ്യ അടക്കം മുഴുവന്‍ ഇസഌമിക രാജ്യങ്ങളിലും സ്ത്രീകള്‍ ധരിക്കുന്ന മുഴു നീളന്‍ കുപ്പായമാണിത്. മതത്തെ പ്രതിനിധീകരിക്കുന്ന ഇത് ധരിക്കേണ്ടത് ശരിയത്ത് നിയമപ്രകാരം നിര്‍ബന്ധമാണ്. ഇത് ധരിക്കാതെ പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ പോകരുതെന്നാണ് നിയമം. തികച്ചും മതേതര രാഷ്‌ട്രമായ ഇന്ത്യയില്‍ പോലും ഇസഌമിക ശരിയത്ത് നിയമം വേണമെന്ന് ഇസഌമിസ്റ്റുകള്‍ കോലാഹലമുണ്ടാക്കുന്ന സമയത്താണ്, ഹിജാബ് ധരിക്കാന്‍ അനുമതി തേടുന്ന സമയത്താണ് സൗദിയില്‍ പരീക്ഷാ ഹാളുകളില്‍ ഇത് വിലക്കിയത്.

അധികം വൈകാതെ പൊതുസ്ഥലങ്ങളിലും ഇത് ധരിക്കേണ്ടെന്ന് സൗദി ഉത്തരവിടുമെന്നാണ് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷ. ഇറാനില്‍ ഹിജാബിനെതിരെ വമ്പന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. സമരക്കാരെ അടിച്ചമര്‍ത്തിയും ഹീനമായ രീതിയില്‍ വധശിക്ഷയ്‌ക്ക് വിധേയരാക്കിയും ഇറാന്‍ മൗലവിമാര്‍ക്ക്  കീഴടങ്ങുമ്പോള്‍ സൗദി ഭരണാധികാരി തന്നെയാണ് മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by