ന്യൂദല്‍ഹി: ഗോവയിലെ പോര്‍വോറിയത്തിലെ ഒകൊക്വെയ്റോ റസ്റ്റോറന്റില്‍ ഇപ്പോള്‍ ചാള്‍സ് ശോഭരാജിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഒട്ടേറെപ്പേര്‍ ചാള്‍സ് ശോഭരാജിന്റെ ഈ പ്രതിമയ്ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ എത്തുന്നുണ്ട്. 46 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാള്‍സ് ശോഭരാജിനെ മുംബൈയിലെ ക്രൈംബ്രാഞ്ച് സംഘം ഒരു കസേരയില്‍ കെട്ടിയിട്ടത് ഈ റസ്റ്റോറന്റില്‍ വെച്ചാണ്.
അന്ന് റസ്റ്റോറന്റില്‍ പതിവുപോലെ തിരക്കായിരുന്നു. ഗോവയിലെ ബിസിനസുകാരന് ഗോണ്‍സാല്‍വസും കൂട്ടുകാരനും അവിടെ മദ്യവും അത്താഴവും ആസ്വദിക്കുകയായിരുന്നു. പൊടുന്നനെയാണ് മുംബൈ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ മധുകര്‍ സെന്‍ഡെ അവിടെ കയറി വന്ന് തൊട്ടടുത്ത മേശയില്‍ ഇരിക്കുന്ന ആള്‍ക്കു നേരെ തോക്കു ചൂണ്ടിയത്. “അത് ചാള്‍സ് ശോഭരാജായിരുന്നു.” – ഗൊണ്‍സാല്‍വസ് ഓര്‍മ്മിക്കുന്നു. അന്ന് ചാള്‍സ് ശോഭരാജിന്റെ തൊട്ടരുകില്‍ ഇരുന്ന് ചര്‍ച്ച ചെയ്തിരുന്ന ഡേവിഡ് ഹാള്‍ എന്ന വിദേശി വലിയൊരു മയക്കമരുന്ന് ബിസിനസ്സുകാരനായിരുന്നു. പിടിക്കപ്പെട്ടു എന്ന് അറിഞ്ഞ നിമി,ം ചാള്‍സ് ശോഭരാജ് അറസ്റ്റിന് വഴങ്ങി. എന്നാല്‍ ചാള്‍സ് രക്ഷപ്പെട്ടേയ്ക്കുമെന്ന ഭീതിയുള്ളതിനാല്‍ ഉടനെ എവിടെ നിന്നെങ്കിലും കയര്‍ കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഉടനെ ഗൊണ്‍സാല്‍വസും കൂട്ടുകാരനും ചേര്‍ന്നാണ് ആ റസ്റ്റോറന്റിലെ അടുക്കളയില്‍ നിന്നും കയര്‍ സംഘടിപ്പിച്ചെത്തിയത്. ഉടനെ ക്രൈംബ്രാഞ്ച് സംഘം ചാള്‍സിനെ കസേരയില്‍ കെട്ടിയിട്ടു. വൈകാതെ അവരുടെ വാനില്‍ ക്രൈംബ്രാഞ്ച് സംഘം മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടു. കയര്‍കൊണ്ട് കെട്ടിയിട്ട് തന്നെയാണ് അവര്‍ ഗോവയില്‍ നിന്നും മഹാരാഷ്ട്ര വരെ ചാള്‍സിനെ കൊണ്ടുപോയത്. അത്രയ്ക്ക് ഭയം ക്രൈംബ്രാഞ്ചിനും ഉണ്ടായിരുന്നു.
ഇന്ത്യയിലും നേപ്പാളിലുമായി രണ്ട് ജീവപര്യന്തത്തിന് ശേഷമാണ് ചാള്‍സ് ശോഭരാജിനെ വെള്ളിയാഴ്ച നേപ്പാള്‍ സര്‍ക്കാര്‍ ജയില്‍മോചിതനാക്കിയത്. പക്ഷെ ഇപ്പോഴും ചാള്‍സ് ശോഭരാജിനെ കാത്ത് സ്നേഹത്തോടെ കാമുകി കാത്തിരിക്കുന്നു. ചാള്‍സ് ശോഭരാജിന്റെ ജീവന് ഭീഷണിയുള്ളതുകൊണ്ട് എത്രയും പെട്ടെന്ന് ഫ്രാന്‍സിലേക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്നും കാമുകി നിഹിത ബിശ്വാസ് പറയുന്നു. നിഹിത പറഞ്ഞതുപോലെ വെള്ളിയാഴ്ച രാത്രിതന്നെ ചാള്‍സ് ശോഭരാജ് നേപ്പാളില്‍ നിന്നും ഖത്തര്‍ വഴി ഫ്രാന്‍സിലേക്ക് പുറപ്പെട്ടതായി മാധ്യമങ്ങള്‍ പറയുന്നു. ഇനിയങ്ങോട്ട് 78കാരനായ ചാള്‍സ് ശോഭരാജിന്റെ ജീവിതത്തില്‍ ആരോഗ്യപരിപാലനവും കുടുംബവും മാത്രമേ ഉണ്ടായിരിക്കൂ എന്ന് കാമുകി നിഹിത് ബിശ്വാസ് പറയുന്നു. ഫ്രഞ്ച് ഭാഷ അറിയുന്ന നിഹിത ബിശ്വാസ് നേപ്പാളിലെ ജയിലി്ല്‍ ദ്വിഭാഷിയായി ജോലി ചെയ്യുകയായിരുന്നു. ചാള്‍സ് പറയുന്നത് ജെയില്‍ അധികൃതര്‍ക്ക് പരിഭാഷപ്പെടുത്തുക, അതുപോലെ ചാള്‍സിന് വേണ്ടി വാദിക്കാനെത്തയ ഫ്രഞ്ചുകാരനായ അഭിഭാഷകന് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുക- ഇതെല്ലാമായിരുന്നു നിഹിത ബിശ്വാസിന്റെ ജോലി. അന്ന് ചെറുപ്പം പെണ്‍കുട്ടി. പക്ഷെ ആരാധന മൂത്ത് ചാള്‍സിനെ വിവാഹം കഴിച്ചു. ബംഗാളി ബീസിനസുകാരന്റെയും മനുഷ്യാവകാശ പ്രവര്‍ത്തക ശകുന്തള ഥാപ്പയുടെയും മകള്‍ അങ്ങിനെ ചാള്‍സ് ശോഭരാജിനെ സ്വയം വരിച്ചു. നിയമബിരുദമെടുത്ത നിഹിത ബിശ്വാസ് ഇത്രയും വര്‍ഷമായി ചാള്‍സിനെ പുറത്ത് കാത്തിരിക്കുകയായിരുന്നു. ചാള്‍സിന്റെ മോചന വാര്‍ത്തയറിഞ്ഞ് നിഹിത ബിശ്വാസിന്റെ ആഹ്ളാദത്തിന് അതിരില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: