ന്യൂദല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ സര്‍ക്കാര്‍ നിരോധിച്ച തുറന്ന സ്ഥലത്ത് നമാസ് നടത്താന്‍ ശ്രമിച്ചതിനെ എതിര്‍ത്ത് ഹിന്ദു സംഘടന. ഇതോടെ ഈ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പ്രാദേശിക ഭരണകൂടം നമാസ് നിരോധിച്ച തുറസ്സായ സ്ഥലത്ത് തന്നെ വെള്ളിയാഴ്ച നമാസ് നടത്താന്‍ എത്തിയതാണ് പ്രശ്നമായത്. ഉടനെ ഇതിനെ എതിര്‍ത്ത് ഹിന്ദു സംഘടന രംഗത്തെത്തുകയായിരുന്നു. ഗുരുഗ്രാമിലെ നമാസ് ഗുരുഗ്രാം ജില്ലാ ഭരണകൂടം റോഡിലും തുറസ്സായ പൊതുസ്ഥലത്തും നമാസ് നിരോധിച്ചിട്ടുണ്ട്.
തുറന്ന പൊതു സ്ഥലത്ത് നമാസ് അനുവദിക്കില്ലെന്ന നിലപാടിലാണ് ഈ ഹിന്ദു സംഘടന. സര്‍ക്കാരിന്റെ പ്രാദേശിക ഭരണകൂടം നിരോധിച്ചിട്ടും നമാസ് നടത്താന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും ഹിന്ദു സംഘടന ആവശ്യപ്പെട്ടു.
തുറന്ന പൊതുസ്ഥലത്ത് നമാസ് അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഗുരുഗ്രാമില്‍ സംഘര്‍ഷമുണ്ടായിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ തുറസ്സായ സ്ഥലങ്ങളിലുള്ള നമാസ് ഇതാദ്യമല്ല. ഇക്കഴിഞ്ഞ ജൂലായില്‍ ഉത്തര്‍പ്രദേശിലെ ലഖ്നോയില്‍ ലുലുമാളില്‍ ഏതാനും പേര് നമാസ് നടത്തിയത് വന്‍വിവാദമായിരുന്നു. തുടര്‍ന്ന് ലുലുമാള്‍ അധികൃതര്‍ തന്നെ ഇതിനെതിരെ പ്രസ്താവന നടത്തുകയായിരുന്നു. അതിന് ശേഷം ഉത്തര്‍പ്രദേശിലെ മൊറാദാബാദിലും തുറന്ന സ്ഥലത്ത് നമാസ് നടത്തിയെന്ന വിവാദം ഉടലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: