ന്യൂദല്‍ഹി: ഡിഎംകെ എംപി എ.രാജയുടെ 45 ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ഈ ഭൂമിയ്‌ക്ക് ഏകദേശം 55 കോടി രൂപ വിലവരും.
തമിഴ്നാടിനെ സ്വതന്ത്രരാജ്യമാക്കണമെന്നതുള്‍പ്പെടെ ഫെഡറലിസത്തെ വെല്ലുവിളിക്കുന്ന ഒട്ടേറെ വിവാദപ്രസ്താവനകള്‍ പുറപ്പെടുവിക്കുക വഴി എ.രാജ ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. .യുപിഎ ഭരണകാലത്ത് ഇദ്ദേഹം ടെലികോം മന്ത്രിയായിരിക്കുമ്പോഴാണ് സ്പെക്ട്രം അനധികൃതമായി വിറ്റ് കോടികളുടെ അഴിമതി നടത്തിയത്.
2004-2007 കാലഘട്ടത്തില്‍ ഇദ്ദേഹം വനം-പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്ത് ഗുരുഗ്രാമിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയ്‌ക്ക് രാജ പാരിസ്ഥിതിക അനുമതി നല്‍കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ ഒന്നാണ് ഇത്.
രാജ കള്ളപ്പണം വെളുപ്പിച്ച കേസില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് കോയമ്പത്തൂരിലെ 55 ഏക്കര്‍ ഭൂമി രാജയ്‌ക്ക് ഉപകാരസ്മരണയായി ഗുരുഗ്രാമിനെ കമ്പനി നല്‍കിയതാണെന്ന് തെളിഞ്ഞത്. രാജയുടെ ബിനാമി കമ്പനികളിലൊന്നിന് ലാന്‍റ് കമ്മീഷനായി നല്‍കിയതെന്ന് കാണിച്ചാണ് ഈ 55 ഏക്കര്‍ ഭൂമി നല്‍കിയത്.
ഈ ബിനാമി കമ്പനി തന്റെ കുടുംബാംഗങ്ങളില്‍ ഒരാളുടെ പേരില്‍ 2007ലാണ് രജിസ്റ്റര്‍ ചെയ്തത്. കുറ്റകൃത്യം ചെയ്തതിലെ പ്രതിഫലം വാങ്ങാന്‍ ഒരു മറ എന്ന നിലയ്‌ക്കാണ് ഈ ബിനാമി കമ്പനി രൂപീകരിച്ചതെന്നും ഇഡി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: