സിയൂള്‍: ദക്ഷിണ കൊറിയയിലെ ഡേഗുവിലെ ഡെഹിയോണ്ഡോങ്ങിലെ നിവാസികള്‍ മുസ്ലീം കുടിയേറ്റക്കാര്‍ പ്രദേശത്ത് പള്ളി പണിയുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തി. കൊറിയ ഹെറാള്‍ഡിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിഷേധവുമായി എത്തിയ പ്രദേശവാസികള്‍ നിര്‍ദിഷ്ട മസ്ജിദ് നിര്‍മ്മാണ സ്ഥലത്ത് ഒത്തുകൂടി പാര്‍ട്ടി ആരംഭിക്കുകയും പന്നിയെ കൊന്ന് ഫ്രൈ ചെയ്യുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഡെഹിയോണ്ഡോംഗ് പ്രദേശത്ത് ചില മുസ്ലീം സമുദായാംഗങ്ങള്‍ താമസിക്കുന്നുണ്ട്. ഇവര്‍ മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ കുടിയേറ്റക്കാരാണ്. ഇവര്‍ പള്ളി നിര്‍മിക്കാനുള്ള നീക്കം ആരംഭിച്ചതോടെ പ്രദേശവാസികള്‍ ‘ദേഗു മസ്ജിദ് വിരുദ്ധ സമിതി’ രൂപീകരിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ആയിരുന്നു. പള്ളി നിര്മാണ് സ്ഥലത്ത് നടന്ന ബാര്‍ബിക്യൂ പാര്‍ട്ടിയില്‍ മേശയില്‍ പന്നിയുടെ തല അറത്തു വച്ചിരിക്കുന്നത് കാണാം. കൂടാതെ, ഓപ്പണ്‍ എയര്‍ പാര്‍ട്ടിയില്‍ നിരവധി പന്നിയിറച്ചി വിഭവങ്ങള്‍ ആസ്വദിക്കുന്നുമുണ്ട്.
മസ്ജിദ് സ്ഥലത്ത് ഒരു പന്നിയെ വറുത്ത അതേ ദിവസം പ്രദേശവാസിയെ സര്‍വകലാശാലയിലെ ഒരു പാകിസ്ഥാന് വിദ്യാര്‍ത്ഥി ആക്രമിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. പാക് വിദ്യാര്‍ത്ഥിയുടെ ആക്രമണം നിസാരമായി കാണില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: