തിരുവനന്തപുരം : ബഫര്‍സോണ്‍ റിപ്പോര്‍ട്ടും മാപ്പും പുറത്തിറങ്ങിയതിന് പിന്നാലെ പരാതി പ്രളയം. 12000 ലേറെ പരാതികളാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ നല്‍കിയത്. വീടും കെട്ടിടങ്ങളും ബഫര്‍സോണ്‍ പരിധിയില്‍ ഉള്‍പ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പരാതികളാണ് ഇതില്‍ ഭൂരിഭാഗവും.
ജനുവരി 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കും മുമ്പ് ഫീല്‍ഡ് സര്‍വേ നടത്തി പരാതികള്‍ പരിഹരിച്ച് റിപ്പോര്‍ട്ടുകള്‍ പുതുക്കി സര്‍ക്കാര്‍ സമര്‍പ്പിക്കണം. എന്നാല്‍ ഇത്രയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഈ പരാതികള്‍ പരിഹരിക്കുന്നത് സര്‍ക്കാരിന് വെല്ലുവിളിയാകും. കൂടാതെ വരും ദിവസങ്ങളിലും ഇതുസംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചേക്കാം.
അതിനിടെ ബഫര്‍സോണ്‍ വിഷയത്തില്‍ വനം വകുപ്പിനെതിരെ എരുമേലിയും പമ്പാവലിയും എയ്ഞ്ചല്‍വാലിയിലും വന്‍ പ്രതിഷേധം. ജനകീയ സമരസമതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധസംഘം വനം വകുപ്പ് ഓഫീസിന്റെ ബോര്‍ഡ് കരി ഓയില്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. ഉപഗ്രഹ സര്‍വ്വേയിലും വനം വകുപ്പിന്റെ ഭൂപടത്തിലും രണ്ട് വാര്‍ഡുകള്‍ രേഖപ്പടുത്തിയതിലാണ് ഈ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: