ബെയ്ജിംഗ്: ചൈനയില്‍ ദിവസേന 5000 പേര് വീതം കോവിഡ് ബാധ മൂലം മരിയ്ക്കാനും. ദിവസേന 10 ലക്ഷം വീതം പേര്‍ക്ക് കോവിഡ് ബാധയുണ്ടാകാനും സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇതോടെ കോവിഡ് മൂലം ഒരാള്‍ പോലും മരിയ്ക്കരുതെന്ന ഷീ ജിന്‍പിങ്ങിന്റെ സീറോ കോവിഡ് നയം സമ്പൂര്‍ണ്ണപരാജയം.
ശ്മശാനങ്ങള്‍ നിറയുകയാണ്. ആശുപത്രികളില്‍ രോഗികളെ വേണ്ടതുപോലെ പരിചരിക്കാന്‍ ഡോക്ടറില്ല. വാക്സിനുകള്‍ മതിയായ അളവിലില്ല. നേരത്തെ സീറോ കോവിഡ് നയം പിന്തുടര്ന്ന് കര്‍ശനമായ ലോക്ഡൗണ്‍ പാലിച്ചിരുന്ന ചൈന ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയായിരുന്നു. ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പിന് മുന്നില്‍ കമ്മ്യൂണിസ്റ്റ് നേതാവും പ്രസിഡന്റുമായ ഷീ ജിന്‍പിങ്ങ് വരെ തലകുനിച്ചു. സീറോ കോവിഡ് നയം മാറ്റിയതോടെ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. അതോടെ കോവിഡ് പടര്‍ന്നുപിടിച്ചു. ഒമിക്രോണ്‍ ബിഎക്സ് എക്സ് എന്ന വകഭേദമാണ് ചൈനയ്ക്ക് ഭീഷണിയായിരിക്കുന്നത്.
ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയര്‍ഫിനിറ്റി പറയുന്നത് ഇതേ നില തുടര്‍ന്നാല്‍ 2023 ജനവരിയില്‍ ദിവസേന 37 ലക്ഷം പേര്‍ക്ക് വീതം കോവിഡ് ബാധിച്ചേക്കുമെന്നാണ്. അതുപോലെ 2023 മാര്‍ച്ചാകുമ്പോഴേക്കും ദിവസേന 42 ലക്ഷം പേര്‍ക്ക് വീതം കോവിഡ് ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: