സെന്തില്‍, അനുമോള്‍, മാസ്റ്റര്‍ അന്വിന് ശ്രീനു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ ത തവളയുടെ ത’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി.
ബീയാര്‍ പ്രസാദിന്റെ വരികള്‍ക്ക് നിഖില്‍ രാജന് മേലേയില്‍ സംഗീതം പകര്‍ന്ന് മഞ്ജരി,കപില്‍ കപിലന് എന്നിവര്‍ ആലപിച്ച ‘മിഴിയിലാരാണ്… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
14/11 സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷന്‍ പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ റോഷിത്ത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് റോഷന്, ഗൗതമി നായര്‍, നെഹല, അജിത് കോശി, സുനില്‍ സുഖദ, അനീഷ് ഗോപാല്‍, നന്ദന് ഉണ്ണി, ജെന്സണ് ആലപ്പാട്ട്, ഹരികൃഷ്ണന്, സ്മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ ചിത്രത്തില്‍ ബാലുവായി മാസ്റ്റര്‍ അന്വിന് ശ്രീനു അഭിനയിക്കുന്നു.ഒപ്പം, അറുപതോളം ബാലതാരങ്ങളും ഈ ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം- ബിപിന്‍ ബാലകൃഷ്ണന്, ബീരാന് പ്രസാദിന്റെ വരികള്‍ക്ക് നിഖില്‍ രാജന് മേലേയില്‍ സംഗീതം പകരുന്നു. കല- അനീസ് നാടോടി, സൗണ്ട് ഡിസൈന്‍- സവിത നമ്പ്രത്ത്, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ്, ഡിസൈന്‍സ്- സനല്‍ പി.കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: