തിരുവനന്തപുരം: കോളേജ് അധ്യാപകരെ നായകളോട് ഉപമിച്ച് ഹയര്‍ സെക്കന്ററി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. എസ് എസ് വിവേകാനന്ദന്. ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ പരീക്ഷാച്ചുമതലയുള്ള ചീഫ് സൂപ്രണ്ടുമാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും, നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് വിവാദ പരാമര്‍ശം.
ഹയര്സെക്കന്ററിപരീക്ഷാ പേപ്പറുകള്‍ പരിശോധിക്കാന്‍ കേളേജ് അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. ‘പരീക്ഷാ ജോലികള്‍ കോളജ് അദ്ധ്യാപകരുടെ ഡ്യൂട്ടിയുടെ ഭാഗമാക്കിയ ശേഷം അവര്‍ അനുസരണയുള്ള നായ്ക്കളെപ്പോലെയാണ്’ എന്നായിരുന്നു പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടറുടെ പരാമര്‍ശം. ഇതിനിതെരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പരമാര്‍ശം പിന്‍വലിക്കണം:എന്‍ടിയു തിരുവനന്തപുരം: കോളജ് അധ്യാപകരെ ‘അനുസരണയുള്ള നായ്ക്കളോട്’ ഉപമിച്ച് ഹയര്‍ സെക്കന്ററി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. എസ് എസ് വിവേകാനന്ദന് നടത്തിയ പരാമര്‍ശം, ചില ഉദ്യോഗസ്ഥമേധാവികള്‍ക്ക് അധ്യാപക സമൂഹത്തോടുള്ള വെറുപ്പും അവരുടെ മനസിന്റെ വൈകൃതവുമാണ് പ്രകടമാക്കുന്നതെന്നും പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) പ്രചികരിച്ചു.
അധ്യാപകരെ ആക്ഷേപിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയാറാകണം. അധ്യാപകരെ നായ്ക്കളായി കാണുന്ന ഉദ്യോഗസ്ഥമേധാവികള്‍ ഭരിക്കുന്ന നാടിന്റെ സാംസ്കാരികമായ അപചയം ലജ്ജാകരമാണ്.സമൂഹമധ്യത്തില്‍ അദ്ധ്യാപകര്‍ക്ക് അവമതിപ്പുണ്ടാക്കുന്നതിനായി കഴിഞ്ഞ കുറെ കാലമായി ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണിതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസത്തോടും ഗുരുക്കന്മാരോടും ദാര്‍ശനിക ചിന്താഗതി വച്ചു പുലര്‍ത്തിയ മഹാപുരുഷന്റെ പേര് ഉച്ചരിക്കാനുള്ള യോഗ്യത പോലും ഇദ്ദേഹത്തിനില്ലെന്ന് എന്‍ ടി യു സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാറും ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാറും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: