തിരുവനന്തപുരം: ബഫർസോൺ ഭൂപടം പരിശോധിക്കാൻ തിരക്കേറിയതോടെ സംസ്ഥാന സർക്കാർ വെബ്സൈറ്റ് പണിമുടക്കി. https://kerala.gov.in/ എന്ന ഔദ്യോഗിക സൈറ്റിലേക്ക് പ്രവേശിക്കാനായില്ല.പി ആര് ഡി യുടേതടക്കം മറ്റ് സൈറ്റുകള്‍ക്ക് പ്രശ്നമില്ല. കൂടുതൽ ആളുകൾ വെബ്സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്നമായത്. സാങ്കേതിക തടസ്സം നീക്കിയതോടെ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമായെന്ന് പിആർഡി അറിയിച്ചു.
2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. പഞ്ചായത്തുതല, വില്ലേജ്തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
22 സംരക്ഷിത വന മേഖലകളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ മേഖലയ്ക്കും പ്രത്യേകം നിറം നിൽകിയിട്ടുണ്ട്. ഭൂപടത്തിൽ താമസ സ്ഥലം വയലറ്റ് നിറത്തിൽ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറമാണ് നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല, പഞ്ചായത്തിന് കറുപ്പ്, വനത്തിന് പച്ച എന്ന നിലയിലാണ് നിറം നൽകിയിരിക്കുന്നത്. ഭൂപടത്തിൽ താമസ സ്ഥലം വയലറ്റ് നിറത്തിൽ ,പിങ്ക് -പരിസ്ഥിതിലോല മേഖല, നീല വിദ്യാഭ്യാസസ്ഥാപനങ്ങൾ, കറുപ്പ്പഞ്ചായത്ത്,ചുമപ്പ്വാണിജ്യകെട്ടിടങ്ങൾ, മഞ്ഞ ആരാധനാലയങ്ങൾ,പച്ചവനം, ബ്രൗൺ ഓഫിസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: