ന്യൂദല്‍ഹി : കോവിഡ് വ്യാപന നിരക്ക് വീണ്ടും ഉയര്‍ന്നതോടെ അവലോകനയോഗം വിളിച്ചുചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് സെവന് ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വിശകലനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്.
നിലവില്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ നാല് പേര്‍ക്കാണ് കോവിഡിന്റെ പുതിയ ഉപവകഭേദം കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ ജാഗ്രതാ ക്രമീകരണങ്ങള്‍ ഇന്ന് ചേരുന്ന യോഗത്തില്‍ നടപടിക്രമങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും.
വിദേശ രാജ്യങ്ങളില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ ഊര്‍ജിതമായി നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന തുടങ്ങി. എന്നാല്‍ രാജ്യാന്തര യാത്രയ്ക്കുള്ള എയര്‍ സുവിധ ഫോം തത്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: