Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളീയ ഗണിത പരമ്പരയുടെ ആഴങ്ങള്‍ തേടി മാധവ ഗണിത കേന്ദ്രം

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭാരതത്തിലെ വിദ്യാഭ്യാസ പ്രക്രിയയില്‍ ഭാരതീയ ജ്ഞാന പരമ്പരയുടെ ഉത്കൃഷ്ടമായ അറിവുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസ വികാസ കേന്ദ്രം സംഗമ ഗ്രാമ മാധവനെ കുറിച്ചുപഠിക്കാനും ഗവേഷണങ്ങള്‍ നടത്താനും അവ പ്രചരിപ്പിക്കാനും വേണ്ടി മാധവ ഗണിത കേന്ദ്രം ആരംഭിച്ചത്. പ്രധാനമായും മൂന്നുരീതിയിലുള്ള പ്രവര്‍ത്തനമാണ് ഗണിത കേന്ദ്രം നടത്തുന്നത്. ഒന്നാമത്തേത് സ്‌കൂള്‍ തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ്. ഗണിതത്തെ വെറുക്കുന്ന, ഭയക്കുന്ന വിദ്യാര്‍ത്ഥികളെ ലളിതവും രസകരവുമായ രീതിയില്‍ ഗണിതത്തെ സമീപിക്കാന്‍ സഹായിക്കുന്ന വേദഗണിതം വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനും അധ്യാപകര്‍ക്ക് വേദഗണിതത്തില്‍ പരിശീലനം നല്‍കുന്നതിനുമുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Dec 22, 2022, 05:18 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ബി.കെ പ്രിയേഷ് കുമാര്‍

വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന സംയോജകനാണ് ലേഖകന്‍

ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബര്‍ 22ന് ദേശീയ ഗണിത ദിനമായി പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് കേരളത്തില്‍ ആരംഭിച്ച പ്രവര്‍ത്തനമാണ് സംഗമ മാധവ ഗണിതകേന്ദ്രം. 14 -18 നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്ന ഗണിത ശാസ്ത്രജ്ഞരെപ്പറ്റിയും അവരുടെ കണ്ടുപിടിത്തങ്ങളെ കുറിച്ചും അതിന്റെ ആനുകാലിക പ്രസക്തിയെ കുറിച്ചും പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി ആരംഭിച്ചതാണ് മാധവ ഗണിത കേന്ദ്രം.  

കേരളത്തിലെ ലോകപ്രശസ്ത ഗണിത ശാസ്ത്രകാരന്‍മാരില്‍ അഗ്രേസരനായിരുന്നു ഇരിങ്ങാലക്കുടക്കടുത്തുള്ള ഇരിങ്ങാടപ്പള്ളി മനയില്‍ 1340 ല്‍ ജനിച്ച സംഗമഗ്രാമ മാധവന്‍.  ബീജഗണിതം, ത്രികോണമിതി, പൈയുടെ കൃത്യമായ മൂല്യനിര്‍ണ്ണയം, കലനം എന്നീ മേഖലകളിലാണ് മാധവന്റെ പ്രധാനപ്പെട്ട സംഭാവനകള്‍. ഇവ പിന്നീട് ഭാരതത്തിലെയും പാശ്ചാത്യരാജ്യങ്ങളിലെയും ശാസ്ത്രവികസനത്തിനെ വലിയ രീതിയില്‍  സഹായിച്ചിട്ടുണ്ട്. ഗോളവിദ് എന്ന് പരക്കെ അറിയപ്പെട്ട മാധവനെ കേരളത്തിലെ ഗണിതശാസ്ത്രത്തിന്റെ (ഗലൃമഹമ  ടരവീീഹ ീള അേെൃീിമാ്യ & ങമവേലാമശേര)െ ഉപജ്ഞാതാവായി കണക്കാക്കുന്നു.  

അനന്തശ്രേണി (ശിളശിശലേ ലെൃശല)െ ഉപയോഗിച്ചുള്ള ഗണിത മാര്‍ഗ്ഗങ്ങള്‍ പാശ്ചാത്യപണ്ഡിതര്‍ ആവിഷ്‌ക്കരിക്കുന്നതിനും രണ്ടുനൂറ്റാണ്ടുകള്‍ക്കു മുമ്പ്  മാധവന്‍ ഗണിത വിശകലനങ്ങള്‍ നടത്തി സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചിരുന്നു. മാധവനിലൂടെ രൂപപ്പെട്ട ഈ ഗണിത പദ്ധതി ശിഷ്യ പരമ്പരയിലൂടെ കാലോചിതമായ സംശോധനങ്ങള്‍ക്ക് വിധേയമായി നാലുനൂറ്റാണ്ടുകള്‍ അണമുറിയാതെ തുടര്‍ന്നു എന്നതാണ് അത്ഭുതം. കേരളത്തിലെ തിരൂര്‍,  തിരുനാവായ തുടങ്ങിയ നിളയുടെ തീരപ്രദേശങ്ങള്‍ ഇവരുടെ കേന്ദ്രങ്ങളായിരുന്നു. ഗണിത ശാസ്ത്രത്തിലെന്നപോലെ ജ്യോതിശാസ്ത്രത്തിലും അഗാധ പാണ്ഡത്യം ഉണ്ടായിരുന്ന മാധവന്‍ വാനനിരീക്ഷണം നടത്താന്‍ ഉപയോഗിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കരിങ്കല്‍ പാളി ഇരിങ്ങാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്ര നാലമ്പലത്തിനകത്ത് ഇന്നും കാണാം. വാനനിരീക്ഷണത്തിലൂടെ ഗ്രഹങ്ങളുടെ സ്ഥിതി മനസ്സിലാക്കിയ മാധവന്‍ ജ്യോതിശാസ്ത്രത്തിനും ബൃഹത്തായ സംഭാവനകള്‍ നല്‍കി. ഗണിത ശാസ്ത്രത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ മാധവന്റെ പല ഗ്രന്ഥങ്ങളും കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ടു മറഞ്ഞുപോയി. മറ്റു ചിലവ കുപ്പയിലെ മാണിക്യം പോലെ മെക്കാളേ പുത്രന്‍മാര്‍ക്ക് അതിന്റെ വില അറിയാതെ പോയതിലൂടെയും നമുക്ക് നഷ്ടപ്പെട്ടു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭാരതത്തിലെ വിദ്യാഭ്യാസ പ്രക്രിയയില്‍ ഭാരതീയ ജ്ഞാന പരമ്പരയുടെ ഉത്കൃഷ്ടമായ അറിവുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസ വികാസ കേന്ദ്രം സംഗമ ഗ്രാമ മാധവനെ കുറിച്ചുപഠിക്കാനും ഗവേഷണങ്ങള്‍ നടത്താനും അവ പ്രചരിപ്പിക്കാനും വേണ്ടി മാധവ ഗണിത കേന്ദ്രം ആരംഭിച്ചത്. പ്രധാനമായും മൂന്നുരീതിയിലുള്ള പ്രവര്‍ത്തനമാണ് ഗണിത കേന്ദ്രം നടത്തുന്നത്. ഒന്നാമത്തേത് സ്‌കൂള്‍ തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ്. ഗണിതത്തെ വെറുക്കുന്ന, ഭയക്കുന്ന വിദ്യാര്‍ത്ഥികളെ ലളിതവും രസകരവുമായ രീതിയില്‍ ഗണിതത്തെ സമീപിക്കാന്‍ സഹായിക്കുന്ന വേദഗണിതം വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനും അധ്യാപകര്‍ക്ക് വേദഗണിതത്തില്‍ പരിശീലനം നല്‍കുന്നതിനുമുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നു. കൂടാതെ കേരളീയ ഗണിത സംഭാവനകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ക്വിസ് മത്സരങ്ങളും പരീക്ഷകളും സംഘടിപ്പിക്കുന്നു. രണ്ടാമത്തെ പ്രവര്‍ത്തനം ഗണിത രംഗത്ത് ഗവേഷണം നടത്തുന്നവര്‍ക്ക് ഉത്കൃഷ്ടമായ അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കുന്നു. ഈ വര്‍ഷം രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ ഗണിത സെമിനാറാണ് സംഘടിപ്പിക്കുന്നത്. ആധുനിക ലോകത്തിന് അനുഗുണമായ രീതിയില്‍ അത്മനിര്‍ഭര രാഷ്‌ട്രത്തിനായ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കാന്‍ കാലാവസ്ഥാ നിര്‍ണ്ണയം, വാസ്തു (ഋിഴശിലലൃശിഴ), കാലഗണന തുടങ്ങി വിവിധ മേഖലകളില്‍ ഗണിതത്തിന്റെ പ്രാധാന്യം സരളമായി ബോധ്യപ്പെടുത്തുന്ന ഗവേഷണ പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്.  

മൂന്നാമത്തേത് ഭാരതിയ ഗണിത രംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ പ്രശസ്തരായ പണ്ഡിതര്‍ക്ക് മാധവ ഗണിത പുരസ്‌കാരം നല്‍കി വരുന്നു. സംഗമഗ്രാമ മാധവന്റെ നാമധേയത്തില്‍ ആരംഭിച്ച മാധവ ഗണിത പുരസ്‌കാരം കഴിഞ്ഞ 2012 മുതല്‍ എല്ലാവര്‍ഷവും നല്‍കിവരുന്നു. 11 വര്‍ഷങ്ങളാല്‍ ഭാരതത്തിലെ തലയെടുപ്പുള്ള ഗണിതപണ്ഡിതരായ ഡോ.സി.കൃഷ്ണന്‍ നമ്പൂതിരി, പ്രെഫ വി.പി.എന്‍.നമ്പൂതിരി, ഡോ.വി.ബി. പണിക്കര്‍, ഡോ.ജോര്‍ജ് ഗിവര്‍ഗ്ഗീസ് ജോസഫ്, കെ വിജയ രാഘവന്‍ , പ്രൊഫ. ബാലസുബ്രഹ്മണ്യം, ഡോ. വെങ്കിടേശ്വര പൈ, ഡോ.കെ ചന്ദ്രഹരി, ഡോ. മധു കര്‍മല്യയ്യ, ഡോ. ശ്രീരാം ചൗത്തേവാല തുടങ്ങിയവര്‍ക്ക് നല്‍കപ്പെട്ട മാധവ പുരസ്‌കാരം ഈ വര്‍ഷം പ്രമുഖ വേദഗണിത പണ്ഡിതനായ ആചാര്യശ്രീ എസ് ഹരിദാസനാണ് സമര്‍പ്പിച്ചത്.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച കഗട (ഭാരതിയ ജ്ഞാന പരമ്പര) വിഭാഗത്തിന് നേതൃത്വം വഹിക്കുന്ന പല പണ്ഡിതരും മുന്‍വര്‍ഷങ്ങളില്‍ മാധവഗണിത പുരസ്‌കാരം ലഭിച്ചവരാണന്നത് മാധവ ഗണിത കേന്ദ്രത്തെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്.  ഭാരതിയ ജ്ഞാന പരമ്പരയില്‍ അഗാധമായ പാണ്ഡിത്യമുള്ള പ്രൊഫ. വി.ബാലകൃഷ്ണ പണിക്കര്‍, വേദഗണിത പണ്ഡിതന്‍ പ്രൊഫ. വി.പി.എന്‍  നമ്പൂതിരി തുടങ്ങിയ ഗുരുശ്രേഷ്ഠന്‍മാര്‍ ഒരുമിച്ചിരുന്ന് വിലയിരുത്തിയാണ് പുരസ്‌കാരാര്‍ഹനെ കണ്ടെത്തുന്നത്. ഭാരതിയ അറിവുകളെ കണ്ടത്തി ഗ്രന്ഥരൂപത്തിലാക്കുന്നതിനും അത് ഭാവിയില്‍ ഗവേഷക വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് ഉപയോഗപ്രദമാക്കുന്നതിനുമുള്ള പരിശ്രമങ്ങളാണ് മാധവഗണിത കേന്ദ്രം നടത്തിവരുന്നത്. കൂടാതെ ഭാരതിയ ജ്ഞാന സാഗരത്തിന് കേരളത്തില്‍ നിന്നുണ്ടായ സംഭാവനകളെ കണ്ടെത്തുന്നതിനും ഡോക്യുമെന്റ് ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും മാധവ ഗണിത കേന്ദ്രം ആസൂത്രണം ചെയ്തുവരുന്നു. കൂടാതെ ഗണിത കേന്ദ്രത്തിന്റെ നിരന്തരമായ പരിശ്രമത്താല്‍ പ്രദേശവാസികള്‍ പോലും ശ്രദ്ധിക്കാതിരുന്ന മാധവന്റെ ജന്മ ഗൃഹവും വാനനിരീക്ഷണശാലയും ഇന്ന് ഗണിത പ്രേമികളുടെ തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിനകത്തും പുറത്തും നിന്ന് നിരവധി ഗവേഷകരാണ് ഇപ്പോള്‍ ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ തന്നെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളിലേക്ക് വേദഗണിതത്തെ എത്തിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതപഠനത്തോടുള്ള ഭയം മാറ്റാനും ഗണിത കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിട്ടുണ്ട്. മാത്രമല്ല അതിനനുഗുണമായ രീതിയില്‍ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും സാധിച്ചു. പഠിതാക്കളുടെ മനസ്സില്‍ എക്കാലത്തും മായാതെ കിടക്കുന്ന തരത്തിലുള്ള സൂത്രങ്ങളാണ് വേദഗണിതത്തിന്റെ പ്രത്യേകത. അത് അദ്ധ്യാപകരിലേക്കും വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ നിലവിലുള്ള വിദ്യാഭ്യാസ ക്രമം തന്നെ മാറിമറിയും എന്നതില്‍ സംശയമില്ല. നിത്യജീവിതത്തില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത പ്രാധാന്യവും സ്ഥാനവുമാണ് ഗണിതത്തിതുള്ളത്. അത് കലയിലും, സംഗീതത്തിലും, തന്ത്രത്തിലും, എഞ്ചിനിയറിങ്ങിലും, ആരോഗ്യ ശാസ്ത്രത്തിലും, കാലാവസ്ഥാ നിര്‍ണ്ണയത്തിലും എല്ലാം ആഴത്തില്‍ പതിഞ്ഞു കിടക്കുന്നു. പലതിന്റേയും അടിസ്ഥാന ശില തന്നെ ഗണിതമാണ്. ആധുനിക നിര്‍മ്മിതികള്‍ പലതും അല്പായുസ്സാല്‍ നിലംപൊത്തുമ്പോഴും ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ പുരാതന ക്ഷേത്രങ്ങളും ഗുഹാ നിര്‍മ്മിതികളും ഇന്നും കാലത്തെ വെല്ലുവിളിച്ച് തലയുയര്‍ത്തി നില്‍ക്കാന്‍ പ്രധാന കാരണം അതിന്റെ നിര്‍മ്മിതിയിലെ ഗണിത വ്യവസ്ഥയാണ്. ആ ഗണിത പ്രക്രിയയില്‍ ഭാരതത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാവീണ്യം നല്‍കാന്‍ സാധിച്ചാല്‍ ലോക ഭൂപടത്തില്‍ ആത്മ നിര്‍ഭര ഭാരതം എന്നും തലയുയര്‍ത്തി നില്‍ക്കും. മഹാനായ ശ്രീനിവാസ രാമാനുജന്റെ ഈ ജന്മദിനത്തില്‍ ഈ പ്രവര്‍ത്തനത്തിനാക്കം കൂട്ടാന്‍ നമുക്ക് പരിശ്രമിക്കാം.

Tags: വേദഗണിതം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. ശ്രീറാം ചൗധൈയ്‌വാലേ
Article

വൈകില്ല വേദഗണിതം

India

ഭാരതീയര്‍ക്ക് ഗണിതം പ്രയാസ വിഷയമല്ല; കാരണം വേദഗണിതം; ഗൗരവ് ടേകരിവാളിനോട് സംവദിച്ച് മന്‍ കി ബാത്തില്‍ നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ നിര്‍മിച്ച ശിവന്റെ വെങ്കലരൂപം അനാച്ഛാദനം ചെയ്തശേഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍ പ്രണമിക്കുന്നു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തിൽ ഗംഭീര സ്വീകരണം ; ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും

അർജന്റീനയുമായിട്ടുള്ള ഉഭയകക്ഷി ബന്ധത്തിൽ മികച്ച പുരോഗതി :  പ്രസിഡന്റ് മിലേയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി 

ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷം ഖൊമേനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു ; നേതാവിന് വേണ്ടി നമ്മുടെ സിരകളിൽ രക്തം ഒഴുകുന്നുവെന്ന് ജനക്കൂട്ടം

ലഖ്‌നൗവിൽ തുപ്പൽ ജിഹാദ് ; പപ്പു എന്ന വ്യാജ പേരിൽ മതമൗലിക വാദി പാലിൽ തുപ്പുമായിരുന്നു , വീഡിയോ പുറത്തുവന്നു

കൊലപാതക കുറ്റസമ്മതം നടത്തിയ മുഹമ്മദലി ആരെയും കൊന്നിട്ടില്ല, അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സഹോദരൻ

FILE - President-elect Donald Trump listens to Elon Musk as he arrives to watch SpaceX's mega rocket Starship lift off for a test flight from Starbase in Boca Chica, Texas, Nov. 19, 2024. (Brandon Bell/Pool via AP, File)

അമേരിക്ക പാർട്ടി :ട്രംപിനെതിരെ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് മസ്ക്

തീവ്രവാദികളെ ഇന്ത്യയ്‌ക്ക് കൈമാറാൻ പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ ; ഹാഫിസ് സയീദിനെ തുറങ്കിൽ അടച്ചിട്ടുണ്ടെന്നും മുൻ പാക് വിദേശകാര്യ മന്ത്രി

ഭർഭംഗയിൽ മുഹറം ഘോഷയാത്രയ്‌ക്കിടെ ഹൈ ടെൻഷൻ വയറിൽ തട്ടി ഒരാൾ മരിച്ചു ; 24 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies