ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം, കനത്ത മൂടല്‍മഞ്ഞാണ് എല്ലായിടത്തും അനുഭവപ്പെടുന്നത്. കാഴ്ചാപരിധി കുറഞ്ഞതോടെ ദല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ടാണ്. പകല്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസിനു താഴെയാണ്. മൂടല്‍മഞ്ഞില്‍ കാഴ്ച പരിധി കുറഞ്ഞതിനെത്തുടര്‍ന്ന് വ്യോമ, റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു.
ഉത്തര്‍പ്രദേശ്, ആസാം, ബംഗാള്‍, ജമ്മുകശ്മീര്‍, മധ്യപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ചാപരിധി കുറഞ്ഞു. ചണ്ഡീഗഡ്, വാരണാസി, ലഖ്നൗ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങള്‍ രാവിലെ മറ്റിടങ്ങളിലേക്ക് തിരിച്ചുവിട്ടു. മൂന്നു വിമാനങ്ങള്‍ ദല്‍ഹിയില്‍ ഇറക്കി.
ദല്‍ഹിയിലേക്കുള്ള 20 ട്രെയിനുകള്‍ മൂന്നു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ വൈകി. നോയിഡയില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴ് വരെ നിര്‍ത്തിവച്ചു. മൂടല്‍മഞ്ഞ് കാരണം വാഹനാപകടവും കൂടുന്നുണ്ട്. നുഴഞ്ഞുകയറ്റ സാധ്യത മുന്നില്‍ കണ്ട് മേഖലകളില്‍ സുരക്ഷയും ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: