ന്യൂദല്‍ഹി: ബോളിവുഡിലെ താരങ്ങളെ എല്ലാം പ്രശസ്തരാക്കിയത് ഹിന്ദുക്കളാണെന്ന് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. അതേ സമയം ഹിന്ദുക്കളോട് ബോളിവുഡിന് യാതൊരു സഹാനുഭൂതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ ഫയൽസിനെ കഴിഞ്ഞ ദിവസം ‘മാലിന്യം’ എന്ന് തിരക്കഥാകൃത്ത് സയീദ് അക്തർ മിർസ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോളിവുഡിലെ ഗൂഢശക്തികളെ വിവേക് അഗ്നിഹോത്രി വിമർശിച്ചത്.
ഹിന്ദുക്കളുടെ യഥാർത്ഥ ജീവിതം പറയുമ്പോൾ കശ്മീർ ഫയൽസിനെതിരെ ആസൂത്രിതമായി ആക്രമണം അഴിച്ചു വിടുന്നത് ഒട്ടും ശരിയല്ല. കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യയെക്കുറിച്ച് ഒരു സിനിമ നിർമ്മിച്ചാൽ തീവ്രവാദികൾക്ക് പ്രകോപനം ഉണ്ടാകാം എന്നതിന് ഉദാഹരണമാണ് കശ്മീർ ഫയൽസ്’. ‘കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നം മാലിന്യമാണോ?, അല്ല. ഇത് കശ്മീരി ഹിന്ദുക്കളുടെ മാത്രം പ്രശ്നമല്ല. പരുഷമായ സത്യങ്ങള്‍ പറയേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. – വിവേക് അഗ്നിഹോത്രി അഭിപ്രായപ്പെട്ടു.
മുസ്ലീങ്ങള്‍ ഇരകളായി മാറുന്നതിന്റെ സിനിമകൾ നിർമ്മിക്കാൻ ബോളിവുഡില്‍ നിറയെ ആൾക്കാരുണ്ട്. അവർ ജീവിതകാലം മുഴുവൻ മുസ്ലീങ്ങൾക്ക് വേണ്ടി സിനിമ എടുക്കുന്നു. കശ്മീരിനെ ആസ്പദമാക്കി നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ട്. എന്നാൽ കശ്മീരിന്റെ യഥാർത്ഥ കഥ പറഞ്ഞപ്പോൾ കശ്മീരി ഫയൽസിനെതിരെ ആസൂത്രിത ആക്രമണം നടന്നു. – അദ്ദേഹം പറഞ്ഞു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: