കാഠ്മണ്ഡു: ഇരുപതോളം അരുംകൊലകള്‍ നടത്തുക വഴി കുപ്രസിദ്ധി നേടിയ ചാൾസ് ശോഭരാജ് ഒടുവില്‍ ജയിലില്‍ നിന്നും പുറത്തുവരുന്നു. 78 വയസ്സായ ചാൾസ് ശോഭരാജിന്റെ പ്രായാധിക്യം കണക്കിലെടുത്താണ് നേപ്പാൾ സുപ്രീംകോടതിയുടെ ഈ ഉത്തരവ്. ഇതിനകം 19 വർഷത്തോളമായി ചാള്‍സ് ശോഭരാജ് കാഠ്മണ്ഡുവിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. ഇതോടെയായിരുന്നു ഇയാളെ ജയിൽ മോചിതനാകാൻ കോടതി ഉത്തരവിട്ടത്.
ജയിൽ മോചിതനായി 15 ദിവസത്തിനുള്ളിൽ ഇയാളെ നാട്ടിലേക്ക് തിരികെ അയക്കാനും കോടതി നിർദ്ദേശിച്ചു.2003 മുതൽ നേപ്പാളിലെ ജയിലിൽ കഴിയുകയാണ് ചാൾസ് ശോഭരാജ്.
കള്ളപാസ്‌പോർട്ടിൽ രാജ്യത്തേക്ക് കടന്ന കുറ്റത്തിനും അമേരിക്കൻ വിനോദ സഞ്ചാരികളായ രണ്ട് പേരെ കൊലപ്പെടുത്തിയതിനുമാണ് നേപ്പാൾ ഭരണകൂടം ഇയാളെ ജയിലിൽ അടച്ചത്. അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയതിന് 20 വർഷവും, വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യത്തേക്ക് കടന്നതിന് ഒരു വർഷവും ചേർത്ത് മൊത്തം 21 വർഷത്തെ തടവാണ് കോടതി വിധിച്ചത്. 1975 ൽ കാഠ്മണ്ഡു, ഭക്താപൂർ ജില്ലാ കോടതികളാണ് കുറ്റക്കാരനാെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: