Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

വിവിധ തസ്തികകളില്‍ പിഎസ്‌സി റിക്രൂട്ട്‌മെന്റ് വിജ്ഞാപനം; ഒറ്റത്തവണ രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 18 നകം

തസ്തിക, ഒഴിവുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍ വിജ്ഞാപനത്തിലുണ്ട്‌.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2022, 05:11 pm IST
in Career

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാറ്റഗറി നമ്പര്‍ 512 മുതല്‍ 563/2022 വരെയുള്ള 52 തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സമഗ്രവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഡിസംബര്‍ 15 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notification ലിങ്കിലും ലഭ്യമാണ്. ഒറ്റതവണ രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 18 നകം സമര്‍പ്പിക്കേണ്ടതാണ്. തസ്തികകള്‍ ചുവടെ- ജനറല്‍ റിക്രൂട്ട്‌മെന്റ്: പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍) (വനിതകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാന്‍ അര്‍ഹരല്ല), ശമ്പള നിരക്ക് 31,100-66,800 രൂപ. ബറ്റാലിയന്‍ അടിസ്ഥാനത്തില്‍ ഇനിപറയുന്ന ജില്ലകളിലേക്കാണ് നിയമനം- തിരുവനന്തപുരം (എസ്എപി), പത്തനംതിട്ട (കെഎപി-3), ഇടുക്കി (കെഎപി-5), എറണാകുളം (കെഎപി-1), തൃശൂര്‍ (കെഎപി-2), മലപ്പുറം (എംഎസ്പി), കാസര്‍ഗോഡ് (കെഎപി-4). ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. നേരിട്ടുള്ള നിയമനം. യോഗ്യത- പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. മിനിമം ഉയരം- 168 സെ.മീറ്റര്‍, നെഞ്ചളവ് 81 സെ.മീറ്റര്‍, 5 സെ.മീറ്റര്‍ വികാസശേഷിയുണ്ടാകണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് യഥാക്രമം 160 സെ.മീറ്റര്‍, 76 സെ.മീറ്റര്‍, 5 സെ.മീറ്റര്‍ എന്നിങ്ങനെ മതിയാകും. നല്ല കാഴ്ചശക്തിയും കായികശേഷിയും ഉണ്ടാകണം. പ്രായപരിധി 18-26 വയസ്. 1996 ജനുവരി രണ്ടിനും  2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. ഒബിസികാര്‍ക്ക് 29, എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 31, വിമുക്തഭടന്മാര്‍ 41 എന്നിങ്ങനെയാണ് ഉയര്‍ന്ന പ്രായപരിധി. ടെസ്റ്റും കായികക്ഷമതാ പരീക്ഷയും നടത്തിയാണ് തെരഞ്ഞെടുപ്പ്.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ (ഭിന്നശേഷിക്കാര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല), ഒഴിവുകള്‍ 30, ശമ്പള നിരക്ക് 45,600-95,600 രൂപ.മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റിലേക്കാണ് നിയമനം. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്‌സര അംഗീകൃത ഡിപ്ലോമ. മോട്ടോര്‍ വെഹിക്കിള്‍, ഗുഡ്‌സ് വെഹിക്കിള്‍, ഹെവി പാസഞ്ചര്‍ മോട്ടോര്‍ വെഹിക്കിള്‍ ഓടിക്കാനുള്ള പ്രാബല്യത്തിലുള്ള ഡ്രൈവിങ് ലൈസന്‍സുണ്ടാകണം. മിനിയം ഉയരം: പുരുഷന്മാര്‍ക്ക് 165 സെ.മീറ്റര്‍, നെഞ്ചളവ് 81 സെ.മീറ്റര്‍, 5 സെ.മീറ്റര്‍ വികാസശേഷി വേണം. വനിതകള്‍ക്ക് ഉയരം 152 സെ.മീറ്ററില്‍ കുറയരുത്. എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യഥാക്രമം 160 സെ.മീറ്റര്‍, 150 സെ.മീറ്റര്‍ എന്നിങ്ങനെ ഉയരം ഉണ്ടായാല്‍ മതി. നല്ല കാഴ്ചശക്തിയുണ്ടാകണം. പ്രായപരിധി 21-36 വയസ്. 1986 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി), വിദ്യാഭ്യാസ വകുപ്പ്- ശമ്പള നിരക്ക് 41,300-87,000 രൂപ. ജില്ലാതല ഒഴിവുകള്‍- ആലപ്പുഴ 13, കോട്ടയം 8, തൃശൂര്‍ 11, ഇടുക്കി 1, കാസര്‍ഗോഡ് 17. യോഗ്യത: ഹിന്ദി ബിരുദവും ബിഎഡ്/ബിറ്റി/എല്‍റ്റി/തത്തുല്യം. കെ-ടെറ്റ് പാസായിരിക്കണം. പ്രായപരിധി 18-40 വയസ്.

മറ്റ് തസ്തികകള്‍: ലക്ചറര്‍ (പ്രിന്റിങ് ടെക്‌നോളജി), സാങ്കേതിക വിദ്യാഭ്യാസം, മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), ഹോമിയോപ്പതി; അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), ഹൗസിങ് ഡിപ്പാര്‍ട്ടുമെന്റ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (തസ്തികമാറ്റം വഴി) (ഫോറസ്റ്റ് ആന്റ് വൈല്‍ഡ് ലൈഫ്), ലക്ചറര്‍ ഗ്രേഡ്-1 (റൂറല്‍ ഇന്‍ഡസ്ട്രീസ്); അക്കൗണ്ട്‌സ് ഓഫീസര്‍ (ജനറല്‍ ആന്റ് സൊസൈറ്റി കാറ്റഗറി) (കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്), ഫീല്‍ഡ് അസിസ്റ്റന്റ് (ഹൈഡ്രോഗ്രാഫിക്  സര്‍വ്വേ വിംഗ്); ഓവര്‍സിയര്‍ ഗ്രേഡ്-2 (സിവില്‍) (സര്‍വ്വകലാശാലകള്‍); ഐടി ഓഫീസര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍ (ജനറല്‍ കാറ്റഗറി) (കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്); ഡന്റല്‍ എക്വിപ്‌മെന്റ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍ (ഹെല്‍ത്ത് സര്‍വ്വീസസ്); പ്രോജക്ട് സ്‌പെഷ്യലിസ്റ്റ്/ക്രഡിറ്റ് സ്‌പെഷ്യലിസ്റ്റ് (സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്); മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍, മെറ്റീരിയല്‍സ് മാനേജര്‍ (ജനറല്‍ ആന്റ് സൊസൈറ്റി കാറ്റഗറി) (കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍); ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ്-2 (ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ്); കമ്പോണ്ടര്‍ (സ്‌റ്റേറ്റ് ഫോമിങ് കോര്‍പ്പറേഷന്‍); ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്- കന്നട മീഡിയം/മലയാളം- തസ്തികമാറ്റം); ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ അറബിക്, എല്‍പിഎസ് (നേരിട്ടും തസ്തികമാറ്റം വഴിയും) (വിദ്യാഭ്യാസം).

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: ലബോറട്ടറി അസിസ്റ്റന്റ് (എസ്‌സി/എസ്ടി ആന്റ് എസ്ടി) (ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം); ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (വിമുക്ത ഭടന്മാര്‍- എസ്ടി ആന്റ് എസ്‌സി/എസ്ടി) (എന്‍സിസി/സൈനിക് വെല്‍ഫെയര്‍).

എന്‍സിഎ റിക്രൂട്ട്‌മെന്റ്: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍/അറബിക്) ഒബിസി/ഇടിബി/എസ്‌സിസിസി); ദന്തല്‍ ഹൈജീനിസ്റ്റ് ഗ്രേഡ്-2 (എസ്ടി) (ഹെല്‍ത്ത് സര്‍വ്വീസസ്); ഫിനാന്‍സ് മാനേജര്‍ (ഇടിബി) (കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍); ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്-2 (മെക്കാനിക്കല്‍) (മുസ്ലിം) (കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ്); ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉറുദു) (എല്‍സി/എഐ) (വിദ്യാഭ്യാസം); ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) (എസ്‌സിസിസി) (ഹോമിയോപ്പതി); പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (എല്‍സി/എഐ/ഇടിബി), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (വിശ്വകര്‍മ്മ); എല്‍പിഎസ് (എസ്ടി) (വിദ്യാഭ്യാസം); ആയ (വിശ്വകര്‍മ്മ/ഒബിസി), വിവിധ വകുപ്പുകള്‍; ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എസ്‌സിസിസി/ധീവര/വിശ്വകര്‍മ്മ/മുസ്ലിം/എസ്‌ഐയുസി നാടാര്‍/എസ്‌സി/ഹിന്ദു നാടാര്‍) വനം വകുപ്പ്. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്.

Tags: careerപിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

Career

വിവിധ തസ്തികകളില്‍ സ്ഥിര നിയമനത്തിന് മില്‍മ അപേക്ഷ ക്ഷണിച്ചു; ഒഴിവുകള്‍ 338

Kerala

ഇന്റലിജന്‍സ് ബ്യൂറോയില്‍ എസ്എസ്എല്‍സികാര്‍ക്ക് സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് ആകാം; ഒഴിവുകള്‍ 4987, തിരുവനന്തപുരം ഐബിയില്‍ 334

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.