തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമലംഘനം ഉണ്ടായാല്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബഫര്‍ സോണുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ പരാതി ലഭിച്ചാല്‍ വിഷയത്തില്‍ ഇടപെടും. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഫര്‍ സോണ്‍ വിഷയത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. കര്‍ഷകര്‍ വിഷത്തില്‍ പരാതി നല്കിയാല് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും. ജനങ്ങളുടെ ആശംങ്കകള് പരിഗണിക്കും. നിയമലംഘനം ഉള്ളതായി ഉറപ്പായാല്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തത് സംബന്ധിച്ച ചോദ്യത്തിന് വിരുന്നിന് ക്ഷണിക്കപ്പെട്ടവര്‍ ആസ്വദിക്കട്ടേ, മറ്റൊന്നും പ്രതികരിക്കാനില്ല. അടുത്ത വര്‍ഷം കൂടുതല്‍ നല്ല രീതിയില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയട്ടെ. എല്ലാ മലയാളികള്‍ക്കും ക്രിസ്മസ്പുതുവത്സര ആശംസകള്‍ നേരുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ പുറത്താക്കുന്ന ബില്‍ തന്റെ മുമ്പില്‍ എത്തിയിട്ടില്ല. നിയമാനുസൃതമായിട്ടുള്ള ഏത് ബില്ലിലും ഒപ്പിടും. അല്ലെങ്കില്‍ ഒപ്പിടാനാകില്ല. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി നിയമം നിര്‍മിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: