Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ക്രിസ്മസ് പൊളി പൊളിക്കാൻ പെപ്പെയും കൂട്ടരും!! ‘പൂവനി’ലെ ‘പള്ളിമേടയിൽ ‘ ഗാനം പുറത്ത്

സാന്താക്ലോസിന്റെ കൗതുകമൂറുന്ന ദൃശ്യവിരുന്നുമാണ് ഗാനരംഗത്തിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 09:55 pm IST
in Music

ചന്തമുള്ളൊരു ‘ചന്തക്കാരി ‘ പാട്ടിന് പിന്നാലെ അടിമുടി ക്രിസ്മസ് ആഘോഷ മേളങ്ങളുമായി ആൻ്റണി വർഗീസ് നായകനാകുന്ന  പൂവനിലെ പുതിയ പാട്ട് പുറത്ത്.  ലോകകപ്പ് ആവേശത്തിൽ നിന്നും ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് കടക്കുന്ന മാലോകർക്ക് മതി മറന്ന് ചുവടുവയ്‌ക്കാനായാണ് പള്ളിമേടയിൽ എന്ന് തുടങ്ങുന്ന പാട്ട്. ഡിസംബറിലെ മഞ്ഞു പെയ്യും രാവുകളിലെ നക്ഷത്ര വിളക്കുകളുടെയും  പല നിറങ്ങളിലെ കുഞ്ഞു വെട്ടങ്ങളുടേയും മനോഹാരിതയും ലാത്തിരി പൂത്തിരി രസങ്ങളും ചുവപ്പ് വേഷമിട്ട് പഞ്ഞി താടിയുമായെത്തുന്ന സാന്താക്ലോസിന്റെ കൗതുകമൂറുന്ന ദൃശ്യവിരുന്നുമാണ് ഗാനരംഗത്തിലുള്ളത്.

വീട്ടിൽ കൊണ്ടുവരുന്ന ഒരു കോഴിക്കുഞ്ഞ് പതിയെ പതിയെ ആ വീട്ടിലുള്ളവരുടെ ഓമനയായി മാറുന്നതും ലക്ഷണമൊത്തൊരു വെളുവെളുത്ത പൂവൻ കോഴിയായി വളരുന്നതുമൊക്കെയുള്ള ദൃശ്യങ്ങൾ ചേർത്തുവെച്ചതായിരുന്നു ചന്തക്കാരി പാട്ടെങ്കിൽ അതിൽ നിന്നു വ്യത്യസ്തമായി ക്രിസ്മസ് രാവിന്റെ മനോഹാരിതയുമായാണ് പുതിയ പാട്ട് .

തനി നാട്ടിൻപുറത്തെ ക്രിസ്മസ് ആഘോഷങ്ങളും അതിനിടയിലെ പ്രണയവും രസങ്ങളുമൊക്കെ പാട്ടിൽ ചേർത്തിട്ടുണ്ട്.

നിമിഷ നേരം കൊണ്ടാണ് ആളുകള്‍ ഏറ്റെടുത്തത്. പാട്ടിലെ സ്വഭാവിക അഭിനയമുഹൂർത്തങ്ങളും ഏറെ ശ്രദ്ധ നേടുന്നതാണ്. ഇൻസ്റ്റ റീൽസിലും യൂട്യൂബ് ഷോർട്സിലുമൊക്കെ ഈ ഗാനം തരംഗമാകുമെന്നുറപ്പാണ്. ടൈറ്റസ് മാത്യു എഴുതി സംഗീതം ചെയ്ത ഗാനം പാടിയിരിക്കുന്നത് ഡിസംബർ വോയ്സ് ബാൻഡിലെ ഗായകരാണ്.

‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിച്ച്‌, ആന്‍റണി വര്‍ഗീസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പൂവൻ’. ജനുവരി ആറിനാണ് സിനിമയുടെ റിലീസ്. സമീപകാല ആക്ഷൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ്‌ ‘പൂവനിൽ’ ആന്‍റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നത്‌.

‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്റെ  തിരക്കഥാകൃത്ത്. ‘സൂപ്പര്‍ ശരണ്യ’യില്‍ ആന്‍റണി വർഗ്ഗീസും അതിഥിവേഷത്തില്‍ അഭിനയിച്ചിരുന്നു.

സമീപകാലത്ത്‌ ഏറെ ചർച്ചചെയ്യപ്പെട്ട ‘അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സ്‌’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത്‌ വാസുദേവൻ, അഖില ഭാർഗ്ഗവൻ എന്നിവർ ‘പൂവനിൽ’ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്‌.  കൂടാതെ മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ്‌ എഡി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.