ദോഹ: ലോകകപ്പ് ഫൈനല്‍ ദിവസമായ ഡിസംബര്‍ 18 ഫുട്ബാളിലെ മിശിഹാ എന്നറിയപ്പെടുന്ന മെസ്സിയുടെ ദിവസമായിരുന്നു.ലോകകപ്പിലെ മികച്ച ഫുട്ബാളര്‍ എന്ന ഗോള്‍ഡന്‍ ബോള്‍ കിരീടവും ലോകകപ്പിലെ വിജയിയായ അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് കിരീടവും മെസ്സി നേടി.
എന്നാല്‍ ഞായറാഴ്ച ഫ്രാന്‍സിന്റെ ഫോര്‍വേഡ് എംബാപ്പെയുടെ കൂടി ദിനമായിരുന്നു. ഏറ്റവും കൂടുതല്‍ ഗോളുകള്‍ (എട്ട്) നേടിയ കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടിന് പുറമെ ഒരു പിടി റെക്കോഡുകളാണ് എംബാപ്പെ സ്വന്തമാക്കിയത്. 1954 മുതലുള്ള ലോകകപ്പിന്റെ ചരിത്രത്തില്‍ എട്ടു ഗോളുകള്‍ ഒരാള്‍ നേടുന്നത് അപൂര്‍വ്വമാണ്. മുന്‍പ് റൊണാള്‍ഡോ മാത്രമാണ് ഒരു ലോകകപ്പില്‍ എട്ടുഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ടണിഞ്ഞത്.
ലോകകപ്പിന്റെ ചരിത്രത്തില്‍ എംബാപ്പെ തിരുത്തിക്കുറിച്ച ഏളുപ്പം ഓര്‍മ്മിക്കാവുന്ന രണ്ട് പുതിയ അവാര്‍ഡുകള്‍ ഇവയാണ്- ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്ന താരം. ഒപ്പം ലോകകപ്പ് ഫൈനലില്‍ നാല് ഗോളുകള്‍ നേടുന്ന താരം. ഇതിന് പുറമെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന കളിക്കാരനും എംബാപ്പെ ആയി- നാല് ഗോളുകള്‍.
രണ്ട് ലോകകപ്പിലായി എംബാപ്പെ 12 ഗോളുകള്‍ നേടിക്കഴിഞ്ഞു. 19ാം വയസ്സില്‍ ആദ്യ ലോകകപ്പ് ഫ്രാന്‍സിന് നേടിക്കൊടുത്തു. 23ാം വയസ്സില്‍ ഫ്രാന്‍സിനെ രണ്ടാം സ്ഥാനത്തെത്തിച്ചു.ഇനി രണ്ടു ലോകകപ്പ് കൂടി എംബാപ്പെയ്ക്ക് ബാക്കിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: