തിരുവനന്തപുരം: മോഡല്‍ സ്കൂളില്‍ നിന്നും തമ്പാനൂര്‍ ബസ്റെയില്‍വേ സ്റ്റേഷനുകളിലേക്ക് പോകുന്ന പ്രധാന റോഡിന്റെ ഇരു ഭാഗങ്ങളിലുമായി അപകടനിലയിലായ ആള്‍നൂഴിയുടെ നിര്‍മാണ പ്രവര്‍ത്തനം ജനുവരി നാലിനു മുമ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
ആള്‍നൂഴിക്കു ചുറ്റും മണ്ണിളകി റോഡിനു നടുക്കായി ഗര്‍ത്തം ഉണ്ടാകുകയും റോഡു തന്നെ തകരുന്ന അവസ്ഥയിലുമാണ്. അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥര്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരുടെ അടിയന്തര യോഗം ചേരുകയും ബദല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു.
ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍, കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവിടെക്കുള്ള ബദല്‍ ഗതാഗത റൂട്ട് നിശ്ചയിച്ചിട്ടുള്ളത്. കെ.എസ്.ആര്.ടി.സി തമ്പാനൂര്‍ ഡിപ്പോയിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ ബസുകളും ഈ റോഡിലൂടെ വരുന്ന മറ്റു വാഹനങ്ങളും എം.ജി. റോഡുവഴിയാണ് പോകേണ്ടത്. റോഡിന്റെ കിഴക്ക് വശത്താണ് അപകട നിലയിലായിരിക്കുന്ന ആള്നൂഴിയുള്ളത്.
തമ്പാനൂര്‍ നിന്ന് കിഴക്കോട്ട് പോകുന്ന വാഹനങ്ങള്‍ പടിഞ്ഞാറുവശത്തുകൂടി പഴയതു പോലെ വണ്‍വേ ആയി പോകാന്‍ സാധിക്കും. എന്നാല്‍ തമ്പാനൂരിലേക്ക് വടക്കുനിന്നു വരുന്ന വാഹനങ്ങള്‍ കിഴക്കു വശത്തേക്ക് പോകാന്‍ സാധിക്കില്ല. ഈ വശത്തെ ഗതാഗതം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിരോധിച്ചിരിക്കുകയാണ്. എങ്കില്‍ മാത്രമേ ഈ ജോലി പൂര്ണമാക്കാന് സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
റോഡിന് ഇരുവശത്ത് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിലാണ് ഗതാഗത സംവിധാനം ക്രമീകരിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ നിരവധി ട്രാഫിക് വാര്ഡന്മാരെ നിയോഗിച്ചിട്ടുണ്ട്. അത്യാവശ്യമായി ഇവിടെയുള്ള സ്ഥാപനങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളെ ക്രമീകരിച്ചുതന്നെ പോകുന്നതിന് വേണ്ട നടപടികള്‍ അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് സ്ഥാപനങ്ങളില്‍ പ്രവേശിക്കേണ്ടതും ഏറ്റവും അത്യാവശ്യക്കാര്‍ മാത്രം പ്രസ്തുത സ്ഥാപനങ്ങളിലേക്ക് എത്തേണ്ടതുമാണെന്നും പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: