Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

‘അക്കിത്തത്തിന്റെ സ്‌നേഹമാണ് ഈ പുരസ്‌കാരം’

തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ തപസ്യയുടെ മഹാകവി അക്കിത്തം പുരസ്‌കാരം ഏറ്റുവാങ്ങി കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി നടത്തിയ പ്രസംഗം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 19, 2022, 05:00 am IST
inArticle
തപസ്യയുടെ അക്കിത്തം പുരസ്‌കാരം സ്വീകരിച്ച് കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍തമ്പി സംസാരിക്കുന്നു

തപസ്യയുടെ അക്കിത്തം പുരസ്‌കാരം സ്വീകരിച്ച് കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍തമ്പി സംസാരിക്കുന്നു

‘ഈ പുരസ്‌കാരത്തിന് എന്നെ തെരഞ്ഞെടുത്ത എല്ലാവര്‍ക്കും നന്ദി. മഹാകവി അക്കിത്തം എനിക്ക് ഈശ്വരതുല്യനാണ്. ഈ പുരസ്‌കാരം തപസ്യയെ ഒരു മാധ്യമമാക്കി മഹാകവി അക്കിത്തത്തിന്റെ ആത്മാവ് എനിക്കു നല്‍കിയതാണ്. അതില്‍ എനിക്ക് യാതൊരു സംശയവുമില്ല. തപസ്യയുടെ ആദ്യ അക്കിത്തം പുരസ്‌കാരം എം.ടി.വാസുദേവന്‍നായര്‍ക്കാണ് നല്‍കിയത്. രണ്ടാമത്തെ പുരസ്‌കാരത്തിന് എന്നെക്കാള്‍ പ്രതിഭാശാലികളായ നിരവധി ആള്‍ക്കാര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട്. പക്ഷേ മഹാകവി അക്കിത്തത്തിന് എന്നോട് വലിയ സ്‌നേഹമായിരുന്നു. ആ സ്‌നേഹം ഏറ്റവും കൂടുതല്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. എന്റെ കവിത അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അതിന് സാക്ഷ്യപത്രമായിട്ടാണ് ഈ പുരസ്‌കാരം എന്നിലേക്കു വന്നത്. എന്റെ പിന്നില്‍ത്തന്നെ അദ്ദേഹത്തിന്റെ മകന്‍ അക്കിത്തം നാരായണന്‍ ഇരിപ്പുണ്ട്.  

ഏറ്റവും ഒടുവില്‍ മഹാകവി അക്കിത്തത്തിന്റെ വീട്ടില്‍പ്പോയി അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ കൂടെ വന്ന വേണു എന്ന സുഹൃത്ത് ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചിരിക്കുന്ന ഫോട്ടോ എടുത്തു. അപ്പോള്‍ അക്കിത്തം കൈകള്‍കൊണ്ട് എന്നെ തന്റെ ശരീരത്തോട് ചേര്‍ത്തുപിടിച്ചാണ് ഫോട്ടോയ്‌ക്ക് നിന്നുതന്നത്. എന്നിട്ട് മകന്‍ നാരായണനോട് ‘ഇത് വലുതാക്കി ഈ ചുവരില്‍ വയ്‌ക്കാമല്ലോ’ എന്നുപറഞ്ഞു. അദ്ദേഹം അന്തരിച്ചതിനുശേഷം ഞാന്‍ അവിടെപ്പോയി. ആദ്യത്തെ അനുശോചനസമ്മേളനം അദ്ദേഹത്തിന്റെ നാട്ടിലാണ് നടന്നത്. ഞാന്‍ അതില്‍ പങ്കെടുത്തു. ആ അനുസ്മരണ സമ്മേളനം നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ആ ചിത്രമുണ്ടായിരുന്നു.

‘വെളിച്ചം ദുഃഖമാണുണ്ണി

തമസ്സല്ലോ സുഖപ്രദം’

എന്ന രണ്ടുവരികളിലൂടെ ജീവിതത്തിന്റെയും സമൂഹത്തിന്റെയും അഗാധതലങ്ങള്‍ നമുക്കുകാണിച്ചുതന്ന മഹാകവിയാണ് അക്കിത്തം. ഇരുട്ടില്‍ എത്ര എളുപ്പം…, നമുക്ക് എന്തും ചെയ്യാം. വെളിച്ചം ദുഃഖമാണ്. വെളിച്ചത്തെ നാം സൂക്ഷിക്കണം. അതുകൊണ്ട് അത് ദുഃഖമാണ്. നന്മ ദുഃഖമാണ്. തിന്മ സുഖവും. ഇതിനെ എങ്ങിനെയൊക്കെ വേണമെങ്കിലും വ്യാഖ്യാനിക്കാം.  നമ്മുടെ രാഷ്‌ട്രീയത്തിലേക്കുവേണമെങ്കിലും ആ വരികളെ കൊണ്ടുവരാം. ആ വരികളെ കുറിച്ച് നമുക്ക് ദിവസങ്ങളോളം പ്രസംഗിക്കാം. വെളിച്ചം ദുഃഖമാണ്, തമസല്ലോ സുഖപ്രദം എന്ന വരികള്‍ക്ക് അത്രത്തോളം വ്യാഖ്യാന ശക്തിയുണ്ട്.

എന്റെ പത്ത് പന്ത്രണ്ട് കവിതാസമാഹാരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ‘അമ്മയ്‌ക്കൊരു താരാട്ട്’ എന്ന സമാഹാരമാണ്. അതിന് അവതാരിക എഴുതിയത് അക്കിത്തമാണ്. എന്നോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ആ അവതാരികയില്‍ ഉടനീളം നിങ്ങള്‍ക്ക് കാണാം. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കവിത ‘അമ്മയ്‌ക്കൊരു താരാട്ട്’ ആണ്. അതിനെ അദ്ദേഹം താരതമ്യം ചെയ്തത് ആദിശങ്കരന്‍ തന്റെ അമ്മയെക്കുറിച്ച് എഴുതിയ കവിതയോടാണ്. അവിടെ അദ്ദേഹം ഒരു വരികൂടി ചേര്‍ത്തു. ആദി ശങ്കരന്‍ പോലും കണ്ടെത്താത്ത ഒരു ദര്‍ശനം തമ്പിയുടെ കവിതയിലുണ്ട്. ഇതില്‍ക്കൂടുതല്‍ എന്തനുഗ്രഹമാണ് എനിക്ക് മഹാകവി അക്കിത്തത്തില്‍ നിന്ന് കിട്ടാനുള്ളത്. ഞാന്‍ വീണ്ടും ഉറപ്പിച്ചുപറയുന്നു ഇത് അദ്ദേഹത്തിന്റെ ആത്മാവ് എനിക്കു നല്‍കിയ അംഗീകാരമാണ്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ കവിത ഞാന്‍ ഇവിടെ ചൊല്ലാം. അത് അദ്ദേഹത്തിന്റെ സ്മരണയ്‌ക്ക് സമര്‍പ്പിക്കാം എന്ന് വിചാരിക്കുന്നു.

എന്റെ ഗാനരചനയെക്കുറിച്ചാണല്ലോ എല്ലാരും പറയുന്നത്. ഗാനങ്ങളുടെ പ്രശസ്തിയില്‍ എന്റെ കവിതകള്‍ മുഴുവന്‍ മുങ്ങിത്താണുപോയി. എന്റെ ഒരു ഗാനം എന്റെ തന്നെ ഈണത്തില്‍ ഞാന്‍ ചിട്ടപ്പെടുത്തിയ രീതിയില്‍ ഇവിടെ ചൊല്ലാം. അതിനുശേഷം കവിതയും. എന്റെ പ്രസംഗം ഇവിടെ അവസാനിക്കുകയാണ്. ഒരിക്കല്‍ക്കൂടി എല്ലാമഹത്തുക്കള്‍ക്കും ഞാന്‍ നന്ദിപറയുന്നു.’

Tags: പ്രസംഗംsreekumaran thampiഅവാർഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍
Kerala

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

പി. നാരായണക്കുറുപ്പ് അനുസ്മരണത്തില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. വിജയകൃഷ്ണന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, കലാധരന്‍, കെ.വി. രാജേന്ദ്രന്‍, ഡി. നാരായണശര്‍മ്മ സമീപം
Kerala

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.