ന്യൂദല്‍ഹി: അഞ്ചുവര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ടിവി ചാനലുകളുടെ എണ്ണം വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയം വെളിപ്പെടുത്തി. 2018ല്‍ 23, 2019ല്‍ 10, 2020ല്‍ 12, 2021ല്‍ 23, 2022ല്‍ 6 എന്നിങ്ങനെയാണ് നിരോധിച്ച ചാനലുകളുടെ എണ്ണം. ഓണ്‍ലൈന്‍ ചാനലുകളുടെ കണക്ക് 2021 മുതല്‍ ഉള്ളത് ലഭ്യമാക്കിയിട്ടുണ്ട്.
2021ല്‍ 20ഉം 2022ല്‍ 84 ഉം ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകള്‍ നിരോധിച്ചു. 25 വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥതല സമിതി മാത്രമാണ് ഈ നിരോധനത്തിന്റെ നടപടി ക്രമങ്ങള്‍ തീരുമാനിക്കുന്നത്. ജുഡീഷ്യല്‍ അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനങ്ങള്‍ക്കോ പാര്‍ലമെന്റ് സമിതികള്‍ക്കോ ഈ പ്രക്രിയയില്‍ സ്ഥാനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: