മുംബൈ: ഷാരൂഖ് ഖാന്-ദീപിക പദുകോണ്‍ അഭിനയിക്കുന്ന പത്താനിലെ ബേശരം രംഗ് എന്ന ഗാനത്തിനെതിരെ ഹൈന്ദവ വിശ്വാസികള്‍ ആഞ്ഞടിക്കുകയാണ്. ബേശരം രംഗ് എന്ന പാട്ടിന്റെ അര്‍ത്ഥം തന്നെ “നാണം കെട്ട നിറം” എന്നാണ്. ഈ പാട്ടില്‍ ദീപിക പദുകോണ്‍ ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ നിറവും കാവിയാണ്. ഇതാണ് ഹൈന്ദവ വിശ്വാസികളെ ചൊടിപ്പിച്ചിരിക്കുന്നത്.
ഈ ഗാനത്തിലെ ദീപികയുടെ വസ്ത്രങ്ങളുടെ നിറം മാറ്റിയില്ലെങ്കില്‍ തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. മാത്രമല്ല, പൗരത്വബില്ലിനെതിരെ പ്രക്ഷോഭമുണ്ടായപ്പോള്‍ ജെഎന്‍യു സര്‍വ്വകലാശാലയില്‍ ഇന്ത്യയെ പല തുണ്ടായി മുറിക്കാന്‍ ഒരുമ്പെടുന്ന തുക്ഡേ തുക്ഡേ ഗ്യാങ്ങിനെ പിന്തുണച്ച നടിയാണ് ദീപിക പദുകോണ്‍ എന്നും നരോത്തം മിശ്ര ആരോപിച്ചു. അതേ വികലമായ മാനസികാവസ്ഥയോടെയാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നതെന്നും നരോത്തം മിശ്ര പറഞ്ഞു.
ഇതിനു മുമ്പും ഹിന്ദുത്വയ്ക്കെതിരായ ചിത്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച മന്ത്രിയാണ് നരോത്തം മിശ്ര. ആദിപുരുഷ് എന്ന ചിത്രത്തില്‍ രാമായണത്തിലെ കഥാപാത്രങ്ങളെ വികലമായി ചിത്രീകരിച്ചപ്പോഴും ലീന മണിമേഖലൈ എന്ന സംവിധായിക കാളിദേവിയെ പുകവലിക്കുന്നതായി ചിത്രീകരിച്ചപ്പോഴും നരോത്തം മിശ്ര ആഞ്ഞടിച്ചിരുന്നു.
ഈ ഗാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം അലയടിക്കുന്നു. കാവിയ്ക്ക് പകരം ദീപികയുടെ വസ്ത്രങ്ങള്‍ പച്ചനിറമാക്കിയും കൂടെ നൃത്തമാടുന്ന ഷാരൂഖിനെ പരിഹസിച്ചും ഒട്ടേറെ ട്രോള്‍ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രചരിക്കുന്നു.
ഇതിനു പുറമെ ഗാനരംഗത്തിലെ ദീപികപദുകോണിന്റെ ലൈംഗികച്ചുവയുള്ള നൃത്തച്ചുവടുകള്ക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. ബോയ്കോട്ട് പത്താന് (പത്താന് ബഹിഷ്കരിക്കൂ- #boycottpathan) എന്ന ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡാണ്. ജനവരി 23നാണ് പത്താന് എന്ന ഹിന്ദി ചിത്രത്തിന്റെ റിലീസ് ഡേറ്റ്. പത്താന് വേണ്ടി അതിശക്തമായ പ്രചാരണമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഫുട്ബാള്‍ ലോകകപ്പ് വേദിയിലേക്ക് ആനയിക്കുന്നത് പോലും ദീപിക പദുക്കോണാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: