ദോഹ: ഖത്തറിലെ ലുസാലി സ്റ്റേഡിയത്തില്‍ ഫ്രാന്‍സും അര്‍ജന്‍റീനയും ഏറ്റുമുട്ടുമ്പോള്‍ സുവര്‍ണ്ണ പാദുകം നേടാനുള്ള ഗോള്‍ ആരുടെ ബൂട്ടില്‍ നിന്നാവും പിറക്കുക? ഫ്രാന്‍സിന്റെ ഫോര്‍വേഡായ കിലിയന്‍ എംബാപ്പെയില്‍ നിന്നോ അതോ മെസ്സിയില്‍ നിന്നോ?
ഇതുവരെ അഞ്ചു ഗോളുകള്‍ വീതം നേടി സുവര്‍ണ്ണ പാദുകം (ഗോള്‍ഡന്‍ ബൂട്ട്) നേടാന്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് എംബാപ്പെയും മെസ്സിയും ആണ്. മെസ്സിയുടെ അവസാന ലോകകപ്പില്‍ ചാമ്പ്യന്മാര്‍ക്കുള്ള കപ്പും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനുള്ള സുവര്‍ണപാദുകവും മെസ്സി നേടണമെന്നാണ് ലോകമെമ്പാടുമുള്ള മെസ്സി ആരാധകര്‍ മോഹിക്കുന്ന്. പക്ഷെ പന്ത് കൊണ്ട് അതിവേഗം കുതിക്കാന്‍ ശേഷിയുള്ള, സമൃദ്ധമായി ഗോളുകള്‍ നേടുന്ന നിഷ്കളങ്കമായ പുഞ്ചിരിയുമായി കളിക്കളത്തില്‍ നിറയുന്ന എംബാപ്പെയ്‌ക്കുവേണ്ടിയും ലോകമെമ്പാടുമുള്ള ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നു.
ഇനി രണ്ടാളും ഗോളുകള്‍ നേടുന്നില്ലെങ്കില്‍ സുവര്‍ണ്ണപാദുകം എംബാപ്പെയ്‌ക്ക് കിട്ടും. ലോകകപ്പില്‍ രണ്ട് താരങ്ങള്‍ തുല്ല്യഎണ്ണം ഗോളുകള്‍ നേടിയാല്‍ പെനാല്‍റ്റിയിലൂടെയല്ലാതെ കൂടുതല്‍ ഗോളുകള്‍ നേടുന്ന ആള്‍ക്കായിരിക്കും ഗോള്‍ഡന്‍ ബൂട്ട് നല്‍കുക. അങ്ങിനെയെങ്കില്‍ എംബാപ്പെയായിരിക്കും തെരഞ്ഞെടുക്കപ്പെടുക. കാരണം പെനാല്‍റ്റിയിലൂടെയാണ് മെസ്സി കൂടുതല്‍ ഗോളുകളും നേടിയത്. ഈ ലോകകപ്പില്‍ മെസ്സി പെനാല്‍റ്റിയിലൂടെ മാത്രം നേടിയത് മൂന്ന് ഗോളുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: