കര്‍ണാടക സംഗീതത്തിന്റെ പിതാമഹന് എന്നറിയപ്പെടുന്ന പുരന്ദര ദാസയുടെ സംഭവബഹുലമായ ജീവചരിത്രം ചലച്ചിത്രമാകുന്നു. അഞ്ഞൂറ് വര്‍ഷങ്ങള്‍ മുമ്പുള്ള ജീവിത പശ്ചാത്തലത്തെ പുനര്‍സൃഷ്ടിച്ച് ആവിഷ്കരിക്കുന്ന ‘പുരന്ദര ദാസ’, പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന് അലക്സ് പോള്‍ സംവിധാനം ചെയ്യുന്നു.
മലയാളത്തിലും മറ്റു ഇന്ത്യന്‍ ഭാഷകളിലും അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അലക്സ് പോളിനോടൊപ്പം ഭാരതത്തിലെ തന്നെ വിവിധ ഭാഷകളിലെ അഞ്ച് സംവിധായകരും പങ്കു ചേരുന്നു. ഇന്ത്യയിലെ പ്രമുഖരായ സാങ്കേതിക വിദഗ്ധരുടെ ഒരു കൂട്ടായ്മയിലൂടെ നിര്‍മ്മിക്കുന്ന ഈ ചലച്ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: