ദോഹ: ലൂസേഴ്സ് ഫൈനലില്‍, മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനം ലോകകപ്പില്‍ സ്വന്തമാക്കി. ആവേശകരമായി പോരാടിയ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ക്രൊയേഷ്യയ്ക്കായി ജോസിപ് ഗ്വാര്‍ഡിയോള്‍ (7ാം മിനിറ്റ്), മിസ്ലാവ് ഓര്‍സിച്ച് (42-ാം മിനിറ്റ്) എന്നിവര്‍ ലക്ഷ്യം കണ്ടു. മൊറോക്കോയുടെ ആശ്വാസഗോള്‍ ഒന്‍പതാം മിനിറ്റില്‍ അച്റഫ് ദാരി നേടി.
നാളെയാണ് ഫ്രാന്‍സ്- അര്‍ജന്റീന ഫൈനല്‍.
ക്രൊയേഷ്യയാണ് ആദ്യ ഗോളടിച്ച് മുന്നിലെത്തിയത്. ഏഴാം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ലൂക്കാ മോഡ്രിച്ച് ബോക്സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് ഇവാന് പെരിസിച്ച് തലകൊണ്ട് കുത്തി ബോക്സിനു നടുവിലേക്കിട്ടു. രണ്ടു മിനിറ്റിനുള്ളില്‍ മൊറോക്കോ ഗോള്‍ മടക്കി. ഹക്കം സിയെഷിന്റെ ഫ്രീകിക്ക്.ഷോട്ട് ക്രൊയേഷ്യന്‍ !പ്രതിരോധമതിലിനു മുകളിലൂടെ ബോക്സിലേക്ക് താഴ്ന്നിറങ്ങുമ്പോള്‍ അച്റഫ് ദാരി കൃത്യസ്ഥലത്തുണ്ടായിരുന്നു. മുന്‍പോട്ടു കയറിവന്ന ക്രൊയേഷ്യന്‍ ക്രൊയേഷ്യന്‍ ബോക്സിനു പുറത്ത് മൊറോക്കോയ്ക്ക് അനുകൂലമായി ഗോള്‍കീപ്പര്‍ ലിവക്കോവിച്ചിനെ കബളിപ്പിച്ച് ദാരിയുടെ ഹെഡര്‍ വലയിലേക്ക്. ആദ്യപകുതിയിലുടനീളം ഏതു നിമിഷവും ഗോളടിക്കുമെന്ന് തോന്നിച്ച ക്രൊയേഷ്യ, 42-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി ലീഡ് വീണ്ടെടുത്തു.ഇടതുവിങ്ങില്‍നിന്ന് അളന്നുകുറിച്ചപോലെ ഓര്‍സിച്ച് ഉയര്‍ത്തിവിട്ട പന്ത് സെക്കന്‍ഡ് പോസ്റ്റിലിടിച്ച് വലയിലേക്ക്.
പരാജയപ്പെട്ടങ്കിലും തലയുയര്‍ത്തി തന്നെയാണ് മൊറോക്കോ മടങ്ങുന്നത്. ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാവാന്‍ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. സെമിയില്‍ ഫ്രാന്‍സിനോട് തോറ്റാണ് മൊറാക്കോ പുറത്തായിരുന്നത്. ക്രൊയേഷ്യ, അര്‍ജന്റീനയ്ക്ക് മുന്നിലും പരാജയപ്പെട്ടു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: